രണ്ടാഴ്ച മുമ്പ് സൽമാബീവിയുടെ സ്വർണമോതിരം അഫാൻ വാങ്ങിയിരുന്നു. തുടർന്ന്, രണ്ട് ദിവസം മുമ്പ് വീണ്ടും എത്തിയപ്പോൾ സ്വർണമാല ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, വളരെ ചെറിയ ആ മാല താൻ മരിച്ചാൽ ശവസംസ്കാര ചടങ്ങുകൾ നടത്താൻ വേണ്ടിയുള്ളതാണെന്നും ആർക്കും നൽകാനാവില്ലെന്നും സൽമാബീവി പറഞ്ഞു. ഈ സംഭവത്തിന് ശേഷം, കൊലപാതകം നടന്ന ദിവസം രാവിലെ 8 മണിയോടെ വീടിനു സമീപം അഫാന്റെ ബൈക്ക് കണ്ടതായി സൽമാബീവിയുടെ മകൻ പറയുന്നു. എന്നാൽ പേരക്കുട്ടി വല്യമ്മയെ കാണാൻ വന്നതിൽ ആരും അസ്വാഭാവികത സംശയിച്ചില്ല.
advertisement
തുടർന്ന് രാവിലെ 11 മണിയോടെ പിരിവിനായി പള്ളിക്കാർ വീട്ടിലെത്തിയപ്പോൾ അഫാൻ അവിടെ ഉണ്ടായിരുന്നില്ല. വൈകുന്നേരം 5 മണിയോടെ മൂത്തമകളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സൽമാബീവി അതിക്രൂരമായി കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഉടൻ പോലീസിൽ വിവരമറിയിച്ചെങ്കിലും കൊലയാളി ആരാണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. ഈ സമയത്താണ് ആറ് പേരെ കൊന്നുവെന്ന് അവകാശപ്പെട്ട് അഫാൻ പോലീസ് സ്റ്റേഷനിലെത്തുന്നത്. തുടർന്നാണ് ബന്ധുക്കളും നാട്ടുകാരും ഈ ക്രൂരകൃത്യത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നത്.