തലയുടെ പിന്നിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ അടുക്കളയിൽ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അടുക്കളഭിത്തിയിലും നിലത്തും ചോരപ്പാടുകളുണ്ടായിരുന്നു. മകൾ ഉടൻ നാട്ടുകാരെ വിവരമറിയിച്ചു. അപ്പോഴേക്കും മരണം ഉറപ്പിച്ചിരുന്നു. പൊലീസ് എത്തി പരിശോധിച്ചശേഷം അപകട മരണമെന്ന നിഗമനത്തിലെത്തി. പ്രായമുള്ളയാൾ കാൽ വഴുതി വീണപ്പോൾ തലയിടിച്ചു മുറിവുണ്ടായെന്നും രക്തം വാർന്നു മരിച്ചെന്നുമായിരുന്നു പ്രാഥമിക നിഗമനം. അഫാന്റെ കീഴടങ്ങലിനുശേഷം വെഞ്ഞാറമൂട് പൊലീസിന്റെ സന്ദേശമെത്തിയപ്പോഴാണ് കൊലപാതകം എന്നു തിരിച്ചറിഞ്ഞത്.
advertisement
പുല്ലമ്പാറയിൽ കൊല്ലപ്പെട്ട ലത്തീഫിന്റെ മൃതദേഹം സോഫയിൽ ഇരിക്കുന്ന നിലയിലായിരുന്നു. ഭാര്യ ഷാഹിദയുടേത് ഇതേ മുറിയിൽ നിലത്താണ് കണ്ടത്. പേരുമലയിൽകൊല്ലപ്പെട്ട ഫർസാനയുടെ മൃതദേഹം ഒന്നാം നിലയിലെ മുറിയിൽ കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു. അഫ്സാന്റെ മൃതദേഹം താഴത്തെ നിലയിൽ തറയിലും ഷമീന മുറിക്കുള്ളിലുമായിരുന്നു.