TRENDING:

Say no to Bribery | ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് 1000 രൂപ; റവന്യൂ ഇന്‍സ്‌പെക്ടര്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് പിടിയില്‍

Last Updated:

സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ കൈക്കൂലിയായി ആയിരം രൂപ നല്‍കണമെന്ന് റവന്യൂ ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെടുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂര്‍: ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി 1000 രൂപ കൈക്കൂലി വാങ്ങിയ റന്യു ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയിലായി. കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴില്‍ പുഴാതി സോണല്‍ ഓഫീസിലെ റവന്യു ഇന്‍സ്‌പെക്ടര്‍ സതീഷിനെയാണ് (47) പിടികൂടിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

കേളകം സ്വദേശിയായ രവി മകള്‍ക്ക് വേണ്ടി വാങ്ങിയ വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി പുഴാതി സോണല്‍ ഓഫീസില്‍ ഒക്ടോബര്‍ 22ന് അപേക്ഷ നല്‍കിയിരുന്നു. വീടിന്റെ പരിശോധന കഴിഞ്ഞതിന് പിന്നാലെ സതീഷ് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ കൈക്കൂലിയായി ആയിരം രൂപ നല്‍കണമെന്ന് റവന്യൂ ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെടുകയായിരുന്നു.

ഇടനെ തന്നെ രവി വിജിലന്‍സിനെ വിവരമറിയിക്കുകയും വിജിലന്‍സിന്റെ നിര്‍ദ്ദേശപ്രകാരം റവന്യു ഇന്‍സ്‌പെക്ടറായ സതീഷിന് പുഴാതി സോണല്‍ ഓഫീസിന് മുന്നില്‍ വച്ച് പണം കൈമാറുകയുമായിരുന്നു.

പണം വാങ്ങിയ ശേഷം ഓഫീസിലേയ്ക്ക് മടങ്ങിയ സതീഷിനെ വിജിലന്‍സ് പിടികൂടി കോടതി മുമ്പാകെ ഹാജരാക്കി. സതീഷിന്റെ വാടകവീട്ടിലും വിജില്‍സ് സംഘം റെയ്ഡ് നടത്തിയിരുന്നു.

advertisement

Also Read - Bribery Case | വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് കോഴവാങ്ങല്‍; ആറു മാസത്തിനിടെ പിടിയിലായത് ഏഴ് റവന്യൂ ഉദ്യോഗസ്ഥര്‍

സർക്കാർ കുളം സ്വകാര്യ കുളമാക്കാൻ കൈക്കൂലി; ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെയും ജീവനക്കാരനെയും വിജിലൻസ് പിടികൂടി

തൊടുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെയും ജീവനക്കാരനെയും വിജിലൻസ് പിടികൂടി. നെടുങ്കണ്ടം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ഷൈമോൻ ജോസഫ്, എക്സ്റ്റൻഷൻ ഓഫീസിലെ ജീവനക്കാരനായ നാദിർഷ എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. രാജാക്കാട് സ്വദേശിയോടാണ് കുളത്തിന്റെ കരാർ കാലാവധി നീട്ടി നൽകുന്നതിനായി വ്യാജ മിനിറ്റ്സ് തയാറാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് കൈക്കൂലി ആവശ്യപ്പെട്ടത്.

advertisement

കുളം നിർമിക്കുന്നതിന് സൗജന്യമായി കൊടുത്ത വസ്തുവിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തും തൊടുപുഴ ഇറിഗേഷൻ വകുപ്പും ചേർന്ന് നിർമിക്കുന്ന കുളത്തിന്റെ കരാർ കാലാവധി നീട്ടി നൽകാമെന്നും പൊതു കാർഷിക ജലസേചനത്തിനുള്ള കുളം സ്വകാര്യ കുളം പോലെ ഉപയോഗിക്കുന്നതിനു സൗകര്യം ചെയ്ത് നൽകാമെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചാണ് പ്രതി ഷൈമോൻ ജോസഫ് കൈക്കൂലി ആവശ്യപ്പെട്ടത്.

കള്ളിമാലി കാർഷിക ജലസേചന പദ്ധതിയുടെ കീഴിൽ കുളം നിർമിക്കുന്നതിന് രാജാക്കാട് സ്വദേശി 2019 ൽ അഞ്ച് സെന്റ് വസ്തു സൗജന്യമായി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിനു എഴുതി നൽകിയിരുന്നു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ കുളം നിർമാണത്തിനു അനുവദിക്കുകയും ചെയ്തു. 2020 ഫെബ്രുവരിയിൽ കുളത്തിന്‍റെ നിർമാണം ആരംഭിച്ചു. കുളം കുഴിച്ച് തീർന്നെങ്കിലും ചുറ്റുമുള്ള കോൺക്രീറ്റ് ജോലികൾ കോവിഡ് കാലമായതിനാൽ പൂർത്തിയാക്കാനായില്ല.

advertisement

Also Read- ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ പോക്സോ കേസ്; ഭർത്താവിന്റെ പരാതിയിൽ ഭാര്യക്കെതിരെ വധശ്രമക്കേസ്

ഇതുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം ബിഡിഒ സ്ഥലം സന്ദർശിച്ചു. പദ്ധതികൊണ്ട് വ്യക്തിപരമായ ലാഭം സ്ഥലം ഉടമക്കാണെന്നും കുളത്തിന്റെ നിർമാണ പ്രവർത്തനം പൂർത്തിയാക്കുന്നതിനു ഉപഭോക്താക്കളായ കർഷകരുടെ മീറ്റിങ് വിളിക്കണമെന്നും ഷൈമോൻ പരാതിക്കാരനോട് ആവശ്യപ്പെട്ടു. സർക്കാർ പണം ഉപയോഗിച്ച് നിർമിക്കുന്ന കുളത്തിന് വ്യക്തിപരമായ പ്രയോജനമുള്ളതിനാൽ പരാതിപ്പെട്ടാൽ പ്രശ്നമാകുമെന്നും അങ്ങനെ വരാതെ രേഖകൾ തയ്യാറാക്കാമെന്നും ഷൈമോൻ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Say no to Bribery | ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് 1000 രൂപ; റവന്യൂ ഇന്‍സ്‌പെക്ടര്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories