വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഫ്രിഡ്ജിന്റെ സീരിയൽ നമ്പർ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ ഇത് തലശ്ശേരിയിലെ കടയിൽനിന്ന് ഒരു ചെങ്കൽ ക്വാറി ഉടമയാണ് വാങ്ങി നൽകിയതെന്ന് വിജിലൻസ് മനസ്സിലാക്കി.
വിജിലൻസ് അന്വേഷണം നടക്കുന്നതായി മനസ്സിലാക്കിയ പൊലീസുകാരൻ, വ്യാഴാഴ്ച ക്വാറി ഉടമയ്ക്ക് ഗൂഗിൾ പേ വഴി പണം നൽകി രക്ഷപ്പെടാൻ ശ്രമിച്ചതായും കണ്ടെത്തി. ഈ പണമിടപാടും വിജിലൻസ് തെളിവായി എടുത്തിട്ടുണ്ട്. പൊലീസുകാരനെതിരെ കേസെടുക്കുമെന്ന് വിജിലൻസ് അറിയിച്ചു.
Location :
Kannur,Kerala
First Published :
November 07, 2025 12:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരിൽ കൈക്കൂലിയായി ഫ്രിഡ്ജ് വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ വിജലൻസ് അന്വേഷണം
