കന്യാകുമാരി : അണ്ണാ ഡിഎംകെ നേതാവിന്റെ വീട്ടിൽ വിജിലൻസിന്‍സ് പരിശോധന. നാഗർകോവിൽ, ചുങ്കാക്കട സ്വദേശിനിയും എഡിഎംകെ നേതാവുമായ ലതാ ചന്ദ്രന്റെ വീട്ടിലാണ് വിജിലൻസിന്റെ പരിശോധന. ഇന്ന് രാവിലെ ആയിരുന്നു റെയ്ഡ്.ലതാ ചന്ദ്രൻ മുൻ ആരൂർ ടൗൺ പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് ആയിരുന്നു.2001 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കൗൺസിലര്‍ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ നാമനിര്‍ദേശ പത്രികയില്‍ തനിക്ക് ആസ്ഥിയില്ല എന്നാണ് ലതാ വെളിപ്പെടുത്തിയിരുന്നത്.
2006 ൽ തനിക്ക് 15 പവന്റെ സ്വർണവും, ഒരു ബൈക്കും ഉള്ളതായും, 2011 ൽ 11 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലും,70 പവന്റെ സ്വർണവും,45 സെന്റ് വസ്തു ഉള്ളതായും വെളിപ്പെടുത്തിയിരുന്നു. ലതാ അനധികൃതമായാണ് സ്വത്ത് സമ്പാദിച്ചതെന്ന് ആരോപിച്ച് ചുങ്കാക്കട സ്വദേശി സുകുമാരൻ 2019 ൽ പോലീസില്‍ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് മധുര കോടതി ലതയുടെ വീട്ടിൽ പരിശോധന നടത്താന്‍ വിജിലൻസിന് നിർദേശം നൽകി.
advertisement
സെന്തിൽ ബാലാജിയെ ഇഡിയ്ക്ക് കസ്റ്റഡിയിൽ എടുക്കാമെന്ന് മദ്രാസ് ഹൈക്കോടതി
ഇതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ ലതയുടെ വീട്ടിൽ നാഗർകോവിൽ വിജിലൻസ് ഡിവൈഎസ്പി ഹെക്ടർ ധർമരാജിന്റെ നേതൃത്വത്തിൽ പരിശോധന തുടങ്ങിയത്.വീട്ടിൽ നിന്നും ചില രേഖകളും ഡയറിയും കണ്ടെടുത്തിട്ടുണ്ട്. വിശദ പരിശോധനയ്ക്കു ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ പറഞ്ഞു.