TRENDING:

വിരമിക്കാൻ മണിക്കൂറുകൾ മുമ്പ് മുനിസിപ്പൽ എൻജിനീയറുടെ ഓഫീസിൽ വിജിലൻസ് റെയ്ഡിൽ 74,000 രൂപ പിടികൂടി

Last Updated:

വെള്ളിയാഴ്ച രാത്രി 7.30-ഓടെയായിരുന്നു പരിശോധന

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: ഔദ്യോഗിക ജീവിതത്തിൽ നിന്ന് ശനിയാഴ്ച വിരമിക്കാനിരിക്കെ മലപ്പുറം മുനിസിപ്പൽ എൻജിനീയറുടെ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ തുക പിടികൂടി. മുനിസിപ്പൽ എഞ്ചിനീയർ പി.ടി. ബാബുവിന്റെ ഓഫീസിൽ നിന്നാണ് 74,000 രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തത്. വെള്ളിയാഴ്ച രാത്രി 7.30-ഓടെയായിരുന്നു പരിശോധന.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

സാധാരണ പ്രവൃത്തിസമയം കഴിഞ്ഞും എൻജിനീയറിങ് വിഭാഗം ഓഫീസ് പ്രവർത്തിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് വിജിലൻസ് എത്തിയത്. പരിശോധനാ സമയത്ത് എൻജിനീയർ പെൻഡിങ് ബില്ലുകളിൽ ഒപ്പിടുകയായിരുന്നു. ഓഫീസിലുണ്ടായിരുന്ന നാല് കരാറുകാരിൽ നിന്നാണ് പണം കണ്ടെടുത്തത്. ബില്ലുകൾ ഒപ്പിട്ടുനൽകാനായി എൻജിനീയർ തങ്ങളെ വിളിച്ചുവരുത്തിയതാണെന്ന് കരാറുകാർ മൊഴി നൽകി. റെയ്ഡ് നടക്കുമ്പോൾ തന്നെ എൻജിനീയറുടെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി സമീപത്തെ സ്വകാര്യ ഹോട്ടലിൽ വിരമിക്കൽ വിരുന്നും ഒരുക്കിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പി.ടി. ബാബു കുറച്ചുനാളായി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം സംബന്ധിച്ചും അഴിമതി ആരോപണങ്ങളെക്കുറിച്ചും വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടറേറ്റിന് കൈമാറും. വിജിലൻസ് ഇൻസ്പെക്ടർ പി. ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
വിരമിക്കാൻ മണിക്കൂറുകൾ മുമ്പ് മുനിസിപ്പൽ എൻജിനീയറുടെ ഓഫീസിൽ വിജിലൻസ് റെയ്ഡിൽ 74,000 രൂപ പിടികൂടി
Advertisement
Open in App
Home
Video
Impact Shorts
Web Stories