തിരുവനന്തപുരം നഗരത്തിൽ അടുത്തിടെയായി ഇത്തരം സംഭവങ്ങൾ തുടർക്കഥയാകുകയാണ്. ലേഡീസ് ഹോസ്റ്റലിന് മുമ്പിൽ രാത്രി നഗ്നതാപ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. വട്ടിയൂർക്കാവ് മൂന്നാംമൂട് വയലിക്കട ചന്ദ്രികാഭവനിൽ മുത്തുരാജാണ് മ്യൂസിയം പൊലീസിന്‍റെ കസ്റ്റഡിയിലായത്.
രാത്രി 10.30ഓടെ കോട്ടൺഹിൽ സ്‌കൂളിന് സമീപത്തുള്ള ലേഡീസ് ഹോസ്റ്റലിന് മുന്നിൽ ഓട്ടോയുമായി എത്തിയ ഇയാൾ മുകൾനിലയിൽ പഠിക്കുകയായിരുന്ന വിദ്യാർത്ഥിനികൾക്കുനേരെ നഗ്നതാപ്രദർശനം നടത്തുകയുമായിരുന്നു.
Also Read- അഞ്ച് കിലോമീറ്ററിനുള്ളിൽ 5 മാസം കൊണ്ട് 7 ആക്രമണം; തലസ്ഥാനത്ത് സ്ത്രീകൾക്കെതിരെ ആക്രമണപരമ്പര
advertisement
ഈ സംഭവത്തിനുശേഷം മുത്തുരാജ് സ്ഥലംവിട്ടു. മുത്തുരാജിന്റെ ഓട്ടോയുടെ നമ്പരും അടയാളങ്ങളും സഹിതം വിദ്യാർത്ഥിനികൾ ഉടൻ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതും സി.സി ടിവി ദൃശ്യങ്ങളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിനുമൊടുവിൽ മുത്തുരാജ് കസ്റ്റഡിയിലാകുകയായിരുന്നു.