TRENDING:

കുട്ടികളുടെ മാ​സിക വിൽക്കാൻ വീട്ടിലെത്തിയ യുവതിയെ ബലാത്സം​ഗം ചെയ്ത വില്ലേജ് ഓഫീസർക്ക് 10 വർഷം തടവ്

Last Updated:

കണ്ണൂർ പുഴാതി വില്ലേജ് ഓഫീസറായിരുന്ന രഞ്ജിത്ത് ലക്ഷ്മണൻ നിലവിൽ സസ്പെൻഷനിലാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: കുട്ടികളുടെ മാസിക വിൽക്കാൻ വീട്ടിലെത്തിയ യുവതിയെ ബലാത്സം​ഗം ചെയ്ത കേസിൽ വില്ലേജ് ഓഫീസർക്ക് ശിക്ഷ വിധിച്ച് കോടതി. 22-കാരിയെ ബലാത്സം​ഗം ചെയ്ത കേസിൽ പള്ളിക്കുന്ന് സ്വദേശി രഞ്ജിത്ത് ലക്ഷ്മണനെ(44)യാണ് കോടതി ശിക്ഷിച്ചത്. 10 വർഷം തടവിനും 20,000 രൂപ പിഴയടയ്ക്കാനും കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എം.ടി.ജലജാറാണി ശിക്ഷ വിധിച്ചത്.
News18
News18
advertisement

പിഴയടച്ചില്ലെങ്കിൽ നാലുമാസം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരും. പുഴാതി വില്ലേജ് ഓഫീസറായിരുന്ന രഞ്ജിത്ത് ലക്ഷ്മണൻ നിലവിൽ സസ്പെൻഷനിലാണ്. 2021- ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.

കണ്ണൂരിലെ ഒരു സ്ഥാപനത്തിൽ സെയിൽസ് ​ഗേലായി ജോലി ചെയ്തിരുന്ന പരാതിക്കാരി കുട്ടികളുടെ മാസിക വില്പന നടത്തുന്നതിനായി വില്ലേജ് ഓഫീസറുടെ വീട്ടിലെത്തിയപ്പോഴാണ് പീഡനം നടന്നത്. വീട്ടില്‍ അമ്മയുണ്ടെന്ന വ്യാജേന ഹാളില്‍ വിളിച്ചുവരുത്തി ഗൂഗിള്‍ പേ ചെയ്യുകയും, യുപിഎ നമ്പർ എഴുതുന്ന സമയം പിടിച്ചുവലിച്ച്‌ കിടപ്പുമുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കണ്ണൂർ വനിതാ സെല്‍ ഇൻസ്പെക്ടർ ആയിരുന്ന പി. കമലാക്ഷിയാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. പ്രീതകുമാരി ഹാജരായി.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കുട്ടികളുടെ മാ​സിക വിൽക്കാൻ വീട്ടിലെത്തിയ യുവതിയെ ബലാത്സം​ഗം ചെയ്ത വില്ലേജ് ഓഫീസർക്ക് 10 വർഷം തടവ്
Open in App
Home
Video
Impact Shorts
Web Stories