TRENDING:

ദൃശ്യങ്ങൾ‌ പകർത്താൻ ഡ്രോണ്‍ പറത്തി; അരിക്കൊമ്പ‍ൻ ഓടിയതിന് കമ്പത്ത് വ്ലോഗർ അറസ്റ്റിൽ

Last Updated:

പുളിമരത്തോട്ടത്തിൽ നിലയുറപ്പിച്ചിരുന്ന ആനയുടെ ദൃശ്യങ്ങളാണ് ഡ്രോൺ ഉപയോഗിച്ച് പകർത്താൻ ശ്രമിച്ചത്. ഡ്രോൺ പറത്തിയതോടെ ആന തിരിച്ചറിങ്ങി. ഇതോടെ ആനയെ പിടികൂടാനുള്ള വനംവകുപ്പ് നീക്കം പാളി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കമ്പം: കമ്പം ടൗണിലിറങ്ങി പരാക്രമം നടത്തിയ കാട്ടാന അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ പകർത്താൻ ഡ്രോൺ പറത്തിയ വ്ലോഗർ അറസ്റ്റിൽ‌. കമ്പം ടൗണിൽ രാവിലെ മുതൽ ആക്രമണം നടത്തിയ ആന പിന്നീടി പുളിമരത്തോട്ടത്തിൽ നിലയുറപ്പിച്ചിരുന്നു. ഈ ദൃശ്യങ്ങൾ പകർത്താൻ ഡ്രോൺ പറത്തിയതോടെ ആന തിരിച്ചറിങ്ങി. ഇതോടെ ആനയെ പിടികൂടാനുള്ള വനംവകുപ്പ് നീക്കം പാളി.
advertisement

പുളിമരത്തോട്ടത്തിൽവച്ച് മയക്കുവെടിവച്ച് ആരിക്കൊമ്പനെ പിടികൂടാനായിരുന്നു തമിഴ്നാട് വനംവകുപ്പിന്റെ പദ്ധതി. രണ്ടു യുവാക്കൾ ചേർന്നാണ് ഡ്രോൺ പറത്തി ആനയുടെ ദൃശ്യങ്ങൾ പകര്‍ത്താൻ ശ്രമിച്ചത്. യൂട്യൂബ് ചാനൽ നടത്തുന്ന ഇവരിൽ ഒരാളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു.

Also Read-Arikomban| അരിക്കൊമ്പൻ ക്ഷീണിതൻ; മയക്കുവെടി വച്ച് പിടികൂടുന്നത് വൈകിയേക്കും

അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടാൻ തമിഴ്നാട് സർക്കാർ ഉത്തരവിറക്കിയിരുന്നു. ആനയെ മേഘമല കടുവാസങ്കേതത്തിനുള്ളിൽ വിടാനാണ് ഉത്തരവ്. അതേസമയം കമ്പം ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതു ലംഘിച്ച 20 പേർക്കെതിരെ കേസെടുത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അരിക്കൊമ്പനെ നാളെ പിടികൂടി മാറ്റാനാണ് ഇപ്പോഴത്തെ തീരുമാനം. നിലവിൽ ആന നില്കുന്നത് കമ്പം ബൈപാസിന് സമീപം തെങ്ങിൻ തോപ്പിലാണ്. ദൗത്യത്തിനായി ആനമലയിൽനിന്നു മൂന്നു കുങ്കിയാനകളെ എത്തിക്കും.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ദൃശ്യങ്ങൾ‌ പകർത്താൻ ഡ്രോണ്‍ പറത്തി; അരിക്കൊമ്പ‍ൻ ഓടിയതിന് കമ്പത്ത് വ്ലോഗർ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories