റോഡ് തടസ്സപ്പെടുത്തിയതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പള്ളം സ്വദേശിയുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ സംഘം നിരവധി ആഡംബര വാഹനത്തിലാണ് മണ്ഡപത്തിന് സമീപം എത്തിയത്. ഇവരുടെ വാഹനങ്ങൾ കാരണം റോഡ് ബ്ലോക്ക് ആവുകയും ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ കടന്നുപോകാൻ കഴിയാതെ വരികയും ചെയ്തു. ഇതിനെത്തുടർന്ന് പിന്നിലുണ്ടായിരുന്ന ടിപ്പർ ലോറി ഡ്രൈവർ ഹോൺ മുഴക്കി.
ഇത് വാക്കേറ്റത്തിന് വഴിവെക്കുകയും ഡ്രൈവറായ വെട്ടിക്കാട്ടിരി ആലിക്കപറമ്പിൽ ബഷീറിന് മർദനമേൽക്കുകയും ചെയ്തു. ഇത് നാട്ടുകാർ ചോദ്യം ചെയ്തതോടെ സംഘർഷം രൂക്ഷമായി. ഇരുവിഭാഗവും പരസ്പരം കല്ലേറ് നടത്തി. കല്ലേറിൽ രണ്ട് പേർക്ക് പരിക്കേറ്റു.
advertisement
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ചെറുതുരുത്തി പൊലീസ് സംഘർഷം നിയന്ത്രിക്കാൻ ലാത്തി വീശി. സംഘർഷവുമായി ബന്ധപ്പെട്ട് കണ്ടാൽ അറിയാവുന്ന 25 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
