TRENDING:

വാട്സാപ്പ് ഗ്രൂപ്പിലൂടെ ഓഹരി വ്യാപാരത്തട്ടിപ്പ്; മൂവാറ്റുപുഴ സ്വദേശിക്ക് നഷ്ടമായത് അരക്കോടിയിലേറെ രൂപ

Last Updated:

സാമ്പത്തിക നിക്ഷേപ കാര്യങ്ങളിൽ മാർഗനിർദേശങ്ങൾ നല്‍കുന്ന പ്രശസ്തനായ ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റിനോടനുബന്ധിച്ചു കണ്ട പരസ്യത്തില്‍ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിൽ വീണത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാട്സാപ്പ് ഗ്രൂപ്പ് വഴിയുള്ള ഓണ്‍ലൈന്‍ ഓഹരി വ്യാപാരത്തട്ടിപ്പില്‍ മൂവാറ്റുപുഴ സ്വദേശിക്ക് 52.85 ലക്ഷം രൂപ നഷ്ടമായതായി പരാതി. ഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ്ഫോമിന്റെ പരസ്യ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പില്‍ അകപ്പെട്ടത്. ലിങ്കില്‍ കയറിയതോടെ ഒരു ഓണ്‍ലൈന്‍ ട്രേഡിങ് ഗ്രൂപ്പില്‍ അംഗമായി. തുടര്‍ന്ന് മേയ് 13 മുതല്‍ 31 വരെ നടത്തിയ 12 ഇടപാടുകളിലൂടെ പണം തട്ടിപ്പുകാരുടെ പക്കലായി. വീണ്ടും 80 ലക്ഷം കൂടി നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടതോടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സഹായം തേടി. ഇതിനുശേഷമാണ് ചതിയില്‍ പെട്ട കാര്യം നിക്ഷേപകന് മനസിലായത്.
News18
News18
advertisement

പരാതിയെത്തുടര്‍ന്ന് മൂവാറ്റുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരിശോധനയില്‍ വ്യാജ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അക്കൗണ്ടുകളിലേക്കാണ് പണം പോയതെന്ന് വ്യക്തമായി. സാമ്പത്തിക നിക്ഷേപ കാര്യങ്ങളിൽ മാർഗനിർദേശങ്ങൾ നല്‍കുന്ന പ്രശസ്തനായ ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റിനോടനുബന്ധിച്ചു കണ്ട പരസ്യത്തില്‍ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിൽ വീണത്.

'മണി ഫൈ ടാടാ ക്യാപ്പിറ്റല്‍' എന്ന വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ആദ്യം ചേര്‍ത്തത്. വിപണി സമയം കഴിഞ്ഞ് ഓഹരികള്‍ കൂട്ടത്തോടെ കുറഞ്ഞ നിരക്കില്‍ വാങ്ങി വിറ്റഴിക്കുന്ന (ബ്ലോക്ക് ട്രേഡിങ്) കമ്പനിയാണെന്നായിരുന്നു പരസ്യം. നിക്ഷേപ താത്പര്യമുണ്ടെന്നു കാണിച്ച് ക്ലിക്ക് ചെയ്തതോടെ അനുഷ്‌ക ദേ എന്ന പേരിലുള്ള സ്ത്രീയും തുടര്‍ന്ന് ജെയിന്‍ എന്ന് പരിചയപ്പെടുത്തിയ ആളും വിളിച്ചു. ടാടാ ക്യാപ്പിറ്റലിന്റെ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് രോഹിത് മാല്‍വാന്‍കറുടെ വ്യാജ പ്രൊഫൈലും തട്ടിപ്പിനായി ഇവര്‍ ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് പണം നിക്ഷേപിക്കാനായി ഡാറ്റ ടെക് ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ അക്കൗണ്ട് നമ്പര്‍ നല്‍കി.

advertisement

മേയ് 13ന് ആദ്യ ഗഡുവായി രണ്ട് ലക്ഷം രൂപ നിക്ഷേപിച്ചു. ഈ തുകയ്ക്ക് ഓഹരികള്‍ വാങ്ങി വില്‍പ്പന നടത്തിയെന്നും ലാഭം കിട്ടിയെന്നും തട്ടിപ്പുകാർ വിശ്വസിപ്പിച്ചു. പിറ്റേന്ന് മൂന്നുലക്ഷം കൂടി ഇതേ അക്കൗണ്ടിലിട്ടു. പലപ്പോഴായി മറ്റ് അക്കൗണ്ടുകള്‍ നല്‍കി അതിലേക്ക് ബാക്കി പണം നിക്ഷേപിപ്പിച്ചു. ഓഹരി കമ്പോളത്തിലുള്ള 3 ലക്ഷം പുതിയ ഓഹരികള്‍ വാങ്ങാമെന്നും മൂന്നുദിവസം കൂടി കഴിഞ്ഞാല്‍ 4 കോടി രൂപ കിട്ടുമെന്നും പറഞ്ഞാണ് 80 ലക്ഷം കൂടി ആവശ്യപ്പെട്ടത്.

advertisement

ആവശ്യപ്പെട്ട തുക കൂടി അടച്ചാലേ ബിസിനസ് പൂര്‍ത്തിയായി ലാഭത്തുക കിട്ടൂ എന്നും വിശ്വസിപ്പിച്ചു. ഇതിനിടെയാണ് പരാതിക്കാരന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ സമീപിച്ചത്. ഇനി പണം ഇല്ലെന്നും അടച്ച തുകയുടെ ലാഭം തന്നാല്‍ മതിയെന്നും അറിയിച്ചപ്പോള്‍ 40 ലക്ഷം അടയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് നിക്ഷേപകൻ പൊലീസിനെ സമീപിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
വാട്സാപ്പ് ഗ്രൂപ്പിലൂടെ ഓഹരി വ്യാപാരത്തട്ടിപ്പ്; മൂവാറ്റുപുഴ സ്വദേശിക്ക് നഷ്ടമായത് അരക്കോടിയിലേറെ രൂപ
Open in App
Home
Video
Impact Shorts
Web Stories