ഗോവയിലെ സര്‍വ്വീസ് അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് സുചന സേത്ത് തന്റെ മകനായ നാലുവയസ്സുകാരനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ബംഗളൂരുവിലെ ഒരു എഐ സ്റ്റാര്‍ട്ട് അപ്പ് സിഇഒയാണ് പിടിയിലായ സുചന സേത്ത്. മകന്റെ മൃതദേഹം ബാഗിലാക്കി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
Also Read - നാലുവയസുകാരനായ മകനെ കൊന്ന് ബാഗിലാക്കി ഗോവയിൽ നിന്ന് കർണാടകയിലേയ്ക്ക്; സ്റ്റാർട്ട് അപ്പ് സംരംഭക അറസ്റ്റിൽ
അതേസമയം എന്തിനാണ് ഇവർ കുട്ടിയെ കൊന്നതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ഭര്‍ത്താവുമായുള്ള ബന്ധത്തിലെ വിള്ളലുകളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.
advertisement
ആരാണ് സുചന സേത്ത് ?
എഐ എത്തിക്‌സ് വിദഗ്ധയും ഡാറ്റ സയന്റിസ്റ്റുമാണ് പോലീസ് പിടിയിലായ സുചന സേത്ത്. ഈ മേഖലയില്‍ 12 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുവരുന്ന വ്യക്തികൂടിയാണിവര്‍. ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സിയായ ദി മൈന്‍ഡ്ഫുള്‍ എഐ ലാബിന്റെ സ്ഥാപക കൂടിയാണ് സുചന. എഐ എത്തിക്‌സുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണിത്.
2008-2011 കാലഘട്ടത്തില്‍ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഫെല്ലോയായി ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. അവിടെ വെച്ചാണ് ഇവര്‍ തന്റെ ഭര്‍ത്താവിനെ കണ്ടുമുട്ടിയത്.
അതേസമയം സാത്വിക് മെഷീന്‍ ഇന്റലിജന്‍സ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരിലൊരാളാണ് സുചന എന്നും പോലീസ് പറയുന്നു. 2020 സെപ്റ്റംബറിലാണ് ഈ സ്ഥാപനം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോഴും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം കൂടിയാണിതെന്നും പോലീസ് പറഞ്ഞു.
വെങ്കിട്ടരാമന്‍ പിആര്‍ ആണ് സുചനയുടെ ഭര്‍ത്താവ്. ഡാറ്റ സയന്റിസ്റ്റുകൂടിയായ ഇദ്ദേഹത്തിന് ഫിസിക്‌സില്‍ ഡോക്ടറേറ്റ് ബിരുദവുമുണ്ട്. നിലവില്‍ ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു സുചന.
വിവാഹമോചന കേസ് നടക്കുന്നതിനിടെ 2022 ആഗസ്റ്റ് 8ന് സുചന ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതിയും നല്‍കിയിരുന്നു. മകന്റെ കസ്റ്റഡിയ്ക്കായുള്ള പോരാട്ടത്തിലായിരുന്നു സുചനയും ഭര്‍ത്താവും.
അതേസമയം അക്കാദമിക് രംഗത്ത് മികവ് പുലര്‍ത്തിയ വ്യക്തിത്വത്തിനുടമയായിരുന്നു സുചനയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2021ല്‍ എഐ എത്തിക്‌സ് പട്ടികയിലെ 100 പ്രഗത്ഭരായ സ്ത്രീകളില്‍ സുചന സേത്തും ഉള്‍പ്പെട്ടിരുന്നു. കൂടാതെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള ബെര്‍ക്ക്മാന്‍ ക്ലെയിന്‍ സെന്ററില്‍ 2017-18 കാലത്ത് ഫെല്ലോയായും 2018-19 കാലത്ത് അഫിലിയേറ്റ് ആയും സുചന പ്രവര്‍ത്തിച്ചിരുന്നു.
ടെക്സ്റ്റ് മൈനിംഗ്, നാച്വറല്‍ ലാംഗ്വേജ് പ്രോസസിംഗ് എന്നിവയില്‍ സുചനയ്ക്ക് പേറ്റന്റ് ഉണ്ടെന്നാണ് ഇവിടങ്ങളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡാറ്റാ സയന്‍സ് മേഖലയില്‍ ലിംഗസമത്വം കൊണ്ടുവരണമെന്ന് ആഗ്രഹിച്ച വ്യക്തികൂടിയായിരുന്നു സുചന. അതിനായി നിരവധി വര്‍ക് ഷോപ്പുകളും അവര്‍ സംഘടിപ്പിച്ചിരുന്നു. ഡേറ്റ സയന്‍സസ് ഗ്രൂപ്പ്, ഇന്നോവേഷന്‍ ലാബ്‌സ് എന്നിവയിലെ സീനിയര്‍ അനലിറ്റ്ക്‌സ് കണ്‍സള്‍ട്ടന്റായും സുചന സേവനമനുഷ്ടിച്ചിരുന്നു.