കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വീട്ടിലെ ശുചിമുറിയില്‍ വെങ്കടനായ്ക്കിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് തലയിടിച്ച് വീണെന്നായിരുന്നു ഭാര്യ നന്ദിനി പറഞ്ഞത്. എന്നാൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംഭവം കൊലപാതകമെന്ന് തെളിയുകയായിരുന്നു. തുടര്‍ന്ന് ഭാര്യയെ വിശദമായി ചോദ്യംചെയ്യതതോടെ ഇവര്‍ കുറ്റംസമ്മതിക്കുകയായിരുന്നു.
Also read-കൊല്ലപ്പെട്ടിട്ട് 10 ദിവസം; മുൻ മോഡലിന്റെ മൃതദേഹം കനാലില്‍ നിന്ന് കണ്ടെടുത്തു
ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഭാര്യയെയും കാമുകനെയും കണ്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. ഇത് ചോദ്യംചെയ്തപ്പോള്‍ നന്ദിനി ഭര്‍ത്താവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം അപകടമരണമായി ചിത്രീകരിക്കാന്‍ പ്രതികള്‍ മൃതദേഹം വലിച്ചിഴച്ച് കുളിമുറിയിലേക്ക് കൊണ്ടുപോയി. ഇതിനുശേഷമാണ് നന്ദിനി മറ്റുള്ളവരെ വിവരമറിയിച്ചതെന്നും പോലീസ് പറഞ്ഞു.
advertisement
പ്രതികളായ നന്ദിനിയും നിതീഷും ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായ് സ്വദേശികളും സുഹൃത്തുക്കളുമായിരുന്നു. പിന്നീട് ഇരുവരും അടുപ്പത്തിലായി. കാമുകിയെ കാണാനായി മാത്രമാണ് നിതീഷ് ആന്ധ്രയില്‍നിന്ന് ബെംഗളൂരുവില്‍ എത്തിയിരുന്നത്. സംഭവദിവസം ഭര്‍ത്താവില്ലാത്ത സമയത്ത് നന്ദിനിയാണ് കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.