ഫോണിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഭാര്യ സീനയെ വിജയ് മര്‍ദ്ദിച്ചത്. സീനയുടെ തല വീടിന്‍റെ ചുമരില്‍ ഇടിച്ചു. അബോധാവസ്ഥയിലായ ഭാര്യയെ വിജയ് തന്നെ ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും പോകും വഴി സീന മരിച്ചു.
ഒരു കിലോമീറ്ററോളം കാപ്പി തോട്ടത്തിലൂടെ നടന്നാല്‍ മാത്രമേ ഇവര്‍ക്ക് വാഹന സൗകര്യമുള്ള പാതയിലെത്താന്‍ കഴിയൂ. അതുകൊണ്ട് തന്നെ സീനക്ക് പരിക്കേറ്റ ഉടനെ ചികിത്സ ലഭിച്ചില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയും വിജയിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
advertisement
ഇരട്ടക്കുട്ടികളടക്കം നാല്പെണ്‍കുഞ്ഞുങ്ങളാണ് ഇവർക്കുള്ളത്. കുട്ടികളുടെ സംരക്ഷണ ചുമതല ചൈല്‍ഡ് ലൈനിന് കൈമാറുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.
Location :
First Published :
October 26, 2020 11:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മൊബൈൽ ഫോണിനെ ചൊല്ലി തര്‍ക്കം; വയനാട്ടിൽ മദ്യലഹരിയില്‍ ഭര്‍ത്താവിന്‍റെ അടിയേറ്റ് ഭാര്യ മരിച്ചു