മഞ്ചേരി മെഡിക്കല്‍ കോളജിലെ ഇരട്ടക്കുട്ടികളുടെ മരണം; അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്
മഞ്ചേരി മെഡിക്കല്‍ കോളജിലെ ഇരട്ടക്കുട്ടികളുടെ മരണം; അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്
സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്ന് കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടായില്ല
പ്രതീകാത്മക ചിത്രം
Last Updated :
Share this:
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ദേശീയ വനിതാ കമ്മീഷന്. സംഭവത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ ആവശ്യപ്പെട്ടു.
സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എന്‍.രാജന് കോബ്രഗേഡിന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ കത്തയച്ചു. പുത്തനഴി സ്വദേശി ഡോ.സൈനുല്‍ ആബിദീന്‍ ഹുദവി ദേശീയ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടർന്നാണ് നടപടി.
ചികിത്സാ നിഷേധം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിഷയത്തില്‍ ഇതുവരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അറിയിക്കക്കണമെന്നും വനിതാ കമ്മീഷന് ആവശ്യപ്പെട്ടു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് യുവതിക്ക് ചികിത്സ നിഷേധിച്ചതായി കമ്മീഷന്റെ പരിശോധനയില്‍ കണ്ടെത്തിയതായി കത്തില്‍ പറയുന്നു.
എന്‍.സി മുഹമ്മദ് ഷെരീഫ് - സഹല തസ്നീം ദമ്പതികളുടെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളാണ് കഴിഞ്ഞ 27ന് മരിച്ചത്. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്ന് കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടായില്ല. തുടർന്നാണ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചത്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.