Also Read- സൈബർ ആക്രമണത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ
മദ്യപിച്ചെത്തിയ സാജു പ്രിയങ്കയുമായി വഴക്കുണ്ടാക്കിയിരുന്നു. തുടർന്ന് ഇവർ തമ്മിൽ അടിപടിയുണ്ടായി. ഈ സമയം പ്രിയങ്ക സമീപത്തുണ്ടായിരുന്ന മൺവെട്ടിയെടുത്ത് സാജുവിനെ അടിക്കുകയായിരുന്നു. ബോധരഹിതനായി നിലത്തു വീണ സാജുവിനെ നാട്ടുകാർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്.
advertisement
ഒന്നര വർഷമായി സാജുവും പ്രിയങ്കയും അകന്നു കഴിയുകയാണ്. വാടകവീട്ടിലായിരുന്നു പ്രിയങ്ക താമസിക്കുന്നത്. ഹോം നഴ്സായി ജോലി ചെയ്യുകയാണ് പ്രിയങ്ക. പ്രിയങ്ക താമസിക്കുന്ന വീട്ടിൽ സാജു സ്ഥിരമായി വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായാണ് അറിയുന്നത്. ഇതിനെ തുടർന്ന് ഒന്നര വർഷത്തിനിടയിൽ പ്രിയങ്ക നിരവധി വാടക വീടുകൾ മാറി താമസിച്ചിരുന്നു.
Location :
Kollam,Kollam,Kerala
First Published :
May 04, 2023 5:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യപിച്ചെത്തി വഴക്കിട്ട ഭർത്താവിനെ ഭാര്യ മൺവെട്ടി കൊണ്ട് അടിച്ചു കൊന്നു