Also Read-വിവാഹദിനത്തിലെ ആർത്തവം ഭാര്യ മറച്ചു വച്ചു: വിവാഹമോചന പരാതിയിൽ യുവാവിന്‍റെ ആരോപണം
വിവാഹം കഴിഞ്ഞത് മുതൽ തന്നെ ജോലി ഉപേക്ഷിക്കാൻ ഭര്‍ത്താവും കുടുംബവും ആവശ്യപ്പെട്ടു തുടങ്ങിയിരുന്നു എന്നാണിവര്‍ ആരോപിക്കുന്നത്. ഗർഭിണിയായ ജ്യേഷ്ഠത്തിയമ്മയെ നോക്കാൻ വേണ്ടിയാണ് ജോലി കളയാൻ നിർബന്ധിച്ചത്. ഇവരുമായി ഭർത്താവിനെ അരുതാത്ത സാഹചര്യത്തിൽ കണ്ടിരുന്നുവെന്നും യുവതി ആരോപിക്കുന്നു. മദ്യപിക്കാനും ഭർത്താവ് നിർബന്ധിക്കാറുണ്ടായിരുന്നു. സ്ത്രീധനത്തിന്‍റെ പേരിലടക്കം കടുത്ത മാനസിക-ശാരീരിക പീഡനങ്ങളാണ് ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും നേരിടേണ്ടി വന്നതെന്നും പരാതിയിൽ പറയുന്നു.
advertisement
Also Read-കടൽ തീരത്ത് പ്ലാസ്റ്റിക് ബാഗിൽ യുവതിയുടെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്
ഇതിനിടെ ഭർത്താവിന് മുംബൈയിലേക്ക് സ്ഥലം മാറ്റം കിട്ടിയതോടെ അങ്ങോട്ടേക്ക് മാറിയിരുന്നു. എന്നാൽ ഗർഭിണിയായതോടെ നാട്ടിലേക്ക് തന്നെ മടക്കി അയച്ചു. തന്‍റെ പിതാവ് വീട് വിറ്റുവെന്നറിഞ്ഞപ്പോൾ നാലരലക്ഷം രൂപ വാങ്ങിവരാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ ഭർത്താവിന്‍റെ ഫോണിൽ തൊട്ടാൽ പോലും മർദ്ദനമേൽക്കേണ്ടി വന്നിരുന്നു. മകന്‍റെ ചിലവിനുള്ള തുക പോലും ഇയാൽ നൽകിയിരുന്നില്ല എന്നും ആരോപിക്കുന്നു.
Also Read-നവവധുവിനെ ഭർതൃ വീട്ടിൽ നിന്ന് വിളിച്ചിറക്കാൻ നോക്കിയ കാമുകൻ മര്‍ദനമേറ്റ് മരിച്ചു
ഭർത്താവിനും മാതാപിതാക്കൾക്കും പുറമെ കുടുംബത്തിലെ മറ്റ് അംഗങ്ങളെയും പ്രതി സ്ഥാനത്ത് നിർത്തി മഹിള പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
