മുംബൈ: കടൽതീരത്ത് പ്ലാസ്റ്റിക് ബാഗിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ച് പൊലീസ്. വ്യാഴാഴ്ച്ച രാവിലെയാണ് മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
മുംബൈയിലെ അക്സ ബീച്ചിൽ പ്രഭാത സവാരിക്കെത്തിയവരാണ് കടൽതീരത്ത് പ്ലാസ്റ്റിക് ബാഗ് ആദ്യം കണ്ടത്. ഉടനെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ആരുടേതാണ് മൃതദേഹം എന്ന് കണ്ടെത്താനായിട്ടില്ല.
മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി അയച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
അതേസമയം, മറ്റൊരു സംഭവത്തിൽ ആന്ധ്രപ്രദേശിൽ 19 കാരിയെ മുൻകാമുകൻ കഴുത്തറുത്ത് കൊന്നതിന് ശേഷം മൃതദേഹം തീകൊളുത്തി. പെൺകുട്ടിക്ക് മറ്റൊരാളുമായുള്ള ബന്ധം ഇഷ്ടപ്പെടാതിരുന്നതിനെ തുടർന്നാണ് യുവാവിന്റെ പ്രവർത്തി. സ്നേഹലത എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.
ജോലിക്ക് പോയ സ്നേഹലത വീട്ടിലെത്താത്തതിനെ തുടർന്നാണ് യുവതിയുടെ കുടുംബം പരാതി നൽകിയത്. ജോലിസ്ഥലത്ത് നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഒറ്റപ്പെട്ട വയലിലാണ് സ്നേഹലതയുടെ മൃതദേഹം കണ്ടെത്തിയത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.