ദെംഗാർദി ഗ്രാമത്തിലുളള നീലം കുജൂർ, സുദീപ് ദുൻദുഗ്, പാകി കുല്ലു എന്നിവരാണ് ആർകൂട്ട മർദ്ദനത്തിൽ കൊലപ്പെട്ടത്. നീലം കുജൂറിന്റെ ഭർത്താവ് മരിയാനസ് കുജൂറിനെ മൂന്ന് പേരും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് ഗ്രാമവാസികൾ പറയുന്നത്.
ദെംദാർഗി ഗ്രാമത്തിന് സമീപമുള്ള നോംഘ ഗ്രാമത്തിലാണ് സുദീപും പാകിയും താമസിക്കുന്നത്. മരിയാനസിന്റെ ഭാര്യ നീലവുമായി സുദീപ് അടുപ്പത്തിലായിരുന്നു. നീലത്തിനെ കാണാനായി ഗ്രാമത്തിലെത്തിയതായിരുന്നു സുദീപും സുഹൃത്തും.
സംഭവത്തെ കുറിച്ച് കൊല്ലപ്പട്ട മരിയാനസിന്റെ സഹോദരൻ അബ്രഹാം കുജൂർ പറയുന്നത് ഇങ്ങനെ,
advertisement
"സഹോദരന്റെ വീട്ടിൽ നിന്നും ശബ്ദം കേട്ടാണ് പോയത്. വീടിനുള്ളിൽ മരിയാനസ് മരിച്ച് കിടക്കുന്നതാണ് കണ്ടത്. സമീപത്ത് ചേട്ടത്തിയമ്മയും മറ്റ് രണ്ടു പേരും ഉണ്ടായിരുന്നു. ചേട്ടത്തിയമ്മയുടെ അവർ രണ്ടു പേരും ചേർന്നാണ് ചേട്ടനെ കൊന്നത്".
അബ്രഹാമിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ മൂന്ന് പേരേയും കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. മാരകമായ മർദ്ദനത്തെ തുടർന്ന് സംഭവ സ്ഥലത്ത് വെച്ചു തന്നെ മൂന്ന് പേരും മരണപ്പെട്ടു. തിങ്കളാഴ്ച്ച രാത്രിയാണ് മരിയാനസ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച്ച പുലർച്ചയോടെ നാട്ടുകാർ മറ്റ് മൂന്ന് പേരേയും കൊന്നു.
നാല് പേരുടേയും മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തിന് ഉത്തരവാദികളായവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.