മലപ്പുറത്ത് മോഷ്ടാക്കളെന്ന് ആരോപിച്ച് യുവാക്കൾക്കുനേരെ ആൾക്കൂട്ട ആക്രമണം
- Published by:Rajesh V
- news18-malayalam
Last Updated:
യുവാക്കളെ അക്രമികള്‍ തെങ്ങില്‍ക്കെട്ടിയിട്ട് മാരകായുധങ്ങളുമായി മര്‍ദിക്കുകയായിരുന്നു.
മലപ്പുറം വള്ളിക്കുന്നില്‍ മോഷ്ടാക്കളെന്നാരോപിച്ച് യുവാക്കള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. പരപ്പനങ്ങാടി സ്വദേശികളായ ഷറഫുദ്ദീന്‍, നവാസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സുഹൃത്തിനെ കാണാനായി പരപ്പനങ്ങാടി റെയില്‍വെസ്റ്റേഷനിലെത്തിയ യുവാക്കളെ അക്രമികള്‍ തെങ്ങില്‍ക്കെട്ടിയിട്ട് മാരകായുധങ്ങളുമായി മര്‍ദിക്കുകയായിരുന്നു. ആള്‍ക്കൂട്ട ആക്രമണം സംഘര്‍ഷമായി ചിത്രീകരിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി ഷറഫുദ്ദീന്‍ ആരോപിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെയാണ് ഷറഫുദ്ദീനും നവാസും വള്ളിക്കുന്ന് റെയില്‍വെ സ്റ്റേഷനിലെത്തിയത്. ഉടന്‍ അക്രമി സംഘമെത്തി മോഷ്ടാക്കളെന്ന് ആരോപിച്ച് ഇരുവരെയും പിടികൂടി ആളൊഴിഞ്ഞ സ്ഥലത്ത് തെങ്ങില്‍ക്കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. ഇരുമ്പ് ഇരുമ്പ് പൈപ്പുള്‍പ്പെയുള്ളവ ഉപയോഗിച്ച് നടത്തിയ മര്‍ദനത്തില്‍ ഇരുവര്‍ക്കും സാരമായി പരിക്കേറ്റു. പരപ്പനങ്ങാടി പൊലീസെത്തിയാണ് ഇവരെ മോചിപ്പിച്ച് ആശുപത്രിയിലെത്തിച്ചത്. നിരപരാധിയാണെന്ന് പറഞ്ഞിട്ടും മര്‍ദനം ഒരു മണിക്കൂറോളം തുടര്‍ന്നു. പോലീസെത്തിയില്ലെങ്കില്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് ഷറഫുദ്ദീൻ പറഞ്ഞു.
Also Read- കൊറോണ നിരീക്ഷണത്തിലുള്ള രണ്ടുപേര്‍ സൗദിയിലേക്ക് കടന്നു; തിരികെയെത്തിക്കാന്‍ ആരോഗ്യവകുപ്പ്
സംഭവത്തില്‍ പരപ്പനങ്ങാടി പൊലീസ് ഷറഫുദ്ദീന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആള്‍ക്കൂട്ട ആക്രമണമാണെന്ന് മൊഴി നല്‍കിയിട്ടും പൊലീസ് അടിപിടിയെന്നാണ് മൊഴിയില്‍ രേഖപ്പെടുത്തിയതെന്ന് ഷറഫുദ്ദീന്‍ ആരോപിച്ചു. പരപ്പനങ്ങാടിയിലെ പ്രാദേശിക മുസ്ലിം ലീഗ് നേതാവ് കൂടിയാണ് ഷറഫുദ്ദീന്‍. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
Location :
First Published :
February 04, 2020 4:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് മോഷ്ടാക്കളെന്ന് ആരോപിച്ച് യുവാക്കൾക്കുനേരെ ആൾക്കൂട്ട ആക്രമണം