TRENDING:

മുൻ കേന്ദ്രമന്ത്രി പി ആർ കുമാരമംഗലത്തിന്റെ ഭാര്യ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; മോഷണ ശ്രമത്തിനിടെയെന്ന് സംശയം

Last Updated:

മുൻ കേന്ദ്രമന്ത്രി പി ആർ കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലത്തെയാണ് വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി പി ആർ കുമാരമംഗലത്തിന്റെ ഭാര്യയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തെക്കൻ ഡൽഹിയിലെ വസന്ത് വിഹാറിലെ വീട്ടിൽ ഇന്നലെ രാത്രിയാണ് കിറ്റി കുമാരമംഗലം (67) കൊല്ലപ്പെട്ടത്. സുപ്രീം കോടതി അഭിഭാഷക കൂടിയായിരുന്നു കിറ്റി.
Murder
Murder
advertisement

തലയിണ കൊണ്ട് മുഖത്ത് അമർത്തി ശ്വാസം മുട്ടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ രാജു ലഖാൻ (24) എന്നയാളെ പിടികൂടിയിട്ടുണ്ട്. രണ്ടുപേർക്കായി അന്വേഷണം നടത്തുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. കോൺഗ്രസ് നേതാവ് കൂടിയായ ഇവരുടെ മകൻ ബെംഗളൂരുവിൽനിന്ന് ഡൽഹിക്ക് പുറപ്പെട്ടിട്ടുണ്ട്. കുമാരമംഗലം ആദ്യം കോൺഗ്രസിലായിരുന്നു. പിന്നീട് ബിജെപിയിലേക്ക് മാറി.

ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ വീട്ടിലെ അലക്കുകാരനും മറ്റു രണ്ടുപേരും മോഷണത്തിനായി അതിക്രമിച്ചു കയറുകയായിരുന്നു. പരിചയക്കാരനായതിനാൽ വാതിൽ തുറന്നുകൊടുത്ത കിറ്റിയെ ഇയാളും സംഘവും ആക്രമിക്കുകയായിരുന്നു. വീട്ടുജോലിക്കുനിന്നയാളെ മുറിയിൽ പൂട്ടിയിട്ടു. ഇവരുടെ അലറിക്കരച്ചിൽ കേട്ടെത്തിയ അയൽക്കാരാണ് രാത്രി പതിനൊന്നോടുകൂടി പൊലീസിനെ വിവരം അറിയിച്ചത്. വീട്ടിൽനിന്ന് പണവും ആഭരണങ്ങളും കവർന്നിട്ടുണ്ട്.

advertisement

Also Read-  Actor Dilip Kumar passes away| നടൻ ദിലീപ് കുമാർ അന്തരിച്ചു

1984 ലാണ് ഭർത്താവ് കുമാരമംഗലം ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1991-92 കാലഘട്ടത്തിൽ പി വി നരസിംഹ റാവു മന്ത്രിസഭയിൽ പാർലമെന്ററി കാര്യ, നിയമ, നീതി, കമ്പനി കാര്യ സഹ മന്ത്രിയായിരുന്നു. 1992- 93ൽ പാർലമെന്ററികാര്യ മന്ത്രിയും പിന്നീട് എ ബി വാജ്പേയ് മന്ത്രിസഭയിൽ 1998ൽ ഊർജമന്ത്രിയുമായിരുന്നു. ബിജെപിയിൽ ചേർന്നതോടെ തമിഴ്നാട്ടിൽനിന്നുള്ള ആദ്യ പാർട്ടി എംപിമാരിൽ ഒരാളായി മാറി അദ്ദേഹം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary: Wife of former Union minister Rangarajan Kumaramangalam was killed allegedly by a washerman at her residence in Delhi’s Vasant Vihar on Tuesday evening. The accused has been identified as 24-year-old Raju, a resident of Bhanwar Singh camp in the same area. According to a complaint by the househelp, the family’s regular washerman (dhobi) came to the house around 9 pm. But this time he overpowered the maid, dragged and locked her in one of the rooms. In the meantime, two other men entered, overpowered deceased Kitty Kumaramangalam and smothered her using a pillow, following which they fled, a police official said.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
മുൻ കേന്ദ്രമന്ത്രി പി ആർ കുമാരമംഗലത്തിന്റെ ഭാര്യ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; മോഷണ ശ്രമത്തിനിടെയെന്ന് സംശയം
Open in App
Home
Video
Impact Shorts
Web Stories