കാക്കനാട്ടെയും സമീപ പ്രദേശങ്ങളിലെയും ഫ്ലാറ്റുകൾ വാടകയ്ക്കെടുത്താണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഫ്ളാറ്റുകൾ ഒഎൽഎക്സിൽ പണയത്തിന് നൽകാമെന്ന് പരസ്യം നൽകും. പരസ്യം കണ്ട് ആവശ്യക്കാർ വരുമ്പോൾ വൻതുക പണയം വാങ്ങി കരാറുണ്ടാക്കുകയായിരുന്നു ഇവരുടെ പതിവ്. ഇത്തരത്തിൽ ഒരേ ഫ്ലാറ്റ് കാണിച്ച് മൂന്ന് പേരിൽ നിന്ന് 20 ലക്ഷത്തോളം രൂപ ഇവർ തട്ടിയെടുത്തിരുന്നു. കാക്കനാട് മാണിക്കുളങ്ങര റോഡ് ഗ്ലോബല്‍ വില്ലേജ് അപ്പാര്‍ട്ട്മെന്റിലെ ഫ്‌ളാറ്റ് 11 മാസത്തേക്ക് പണയത്തിനു ലഭിക്കാന്‍ പണം നൽകിയവരാണ് തട്ടിപ്പിനിരയായത്. ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.
advertisement
ഒരേ ഫ്ളാറ്റ് കാണിച്ച് പരസ്പരം അറിയാത്തവരുടെ കയ്യിൽ നിന്ന് പണം തട്ടുന്നതാണ് ഇവരുടെ രീതിയന്ന് പൊലീസ് പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയും സ്ഥാപനത്തിന്റെ നടത്തിപ്പുകാരനുമായ മിന്റു കെ മാണിയെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.