ഉടമ മോഷണശ്രമം ആണെന്ന് മനസ്സിലാക്കി യുവതിയെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. ഇതോടെ യുവതി കയ്യിൽ കരുതിയ മറ്റൊരു കുപ്പിയിൽ ഉണ്ടായിരുന്ന പെട്രോൾ എടുത്ത് സ്വന്തം ദേഹത്ത് ഒഴിച്ചു. അതിനിടയിൽ കട ഉടമയുമായി മൽപ്പിടിത്തം നടത്തി. അതിനിടയിൽ ബഹളം കേട്ട് ഓടിയെത്തിയവർ ചേർന്ന് മോഷണ ശ്രമം നടത്തിയ യുവതിയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. പെരുവയൽ പരിയങ്ങാട് തടായി സ്വദേശിനിയായ സൗദാബിയാണ് പിടിയിലായത്.
നേരത്തെയും യുവതി ജുവലറിയിൽ എത്തിയതായി ഉടമ പറഞ്ഞു. എന്നാൽ അന്ന് കൂടെയുണ്ടായിരുന്ന ആൾ പണവുമായി എത്തിയില്ലെന്ന് പറഞ്ഞ് തിരികെ പോവുകയായിരുന്നു. അതിനിടയിലാണ് ഇന്ന് യുവതി വീണ്ടും ജുവലറിയിൽ എത്തി മോഷണശ്രമം നടത്തിയത്. പണം കടം ചോദിക്കുന്നതിനു വേണ്ടിയാണ് ജുവലറിയിൽ എത്തിയതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. അതിനിടയിൽ പെട്ടെന്ന് സംഭവിച്ച പോയതാണ് മോഷണശ്രമം എന്നാണ് യുവതി മൊഴി നൽകിയത്.
advertisement
എന്നാൽ ഇവർ മുമ്പ് പണം ആവശ്യപ്പെട്ടിരുന്നില്ലെന്ന് ജ്വല്ലറി ഉടമ മൊഴി നൽകി . യുവതിയുമായുള്ള ബലപ്രയോഗത്തിൽ പരിക്കേറ്റ ജുവലറി ഉടമ പ്രാഥമിക ചികിത്സ തേടി. ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പന്തീരാങ്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്.
Summary: An attempted robbery occurred at Souparnika Jewellery in Pantheerankavu Angadi, Kozhikode, around 10:30 AM today. The attempted robbery was committed by a woman who had arrived at the store asking to purchase gold jewellery. After requesting a specific gold item, as the owner, Rajan of Muttancheri, turned to retrieve it, the woman sprayed pepper spray (or chilli spray) she was carrying directly into his face.
