TRENDING:

ഉപഭോക്താക്കൾ‌ക്ക് സ്വന്തം ക്യുആർ കോഡ് നൽകി 11 ലക്ഷം തട്ടിയ ജീവനക്കാരി അറസ്റ്റിൽ

Last Updated:

ബില്ലിങ് ആന്‍ഡ് അക്കൗണ്ടിങ് വിഭാഗത്തിലെ ജീവനക്കാരിയാണ് തട്ടിപ്പ് നടത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി കട്ടപ്പനയിലെ സ്വകാര്യ ടയര്‍ ഷോപ്പില്‍നിന്ന് 11.23 ലക്ഷം രൂപ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റില്‍. അമ്പലക്കവല വെള്ളൂക്കരവീട്ടില്‍ ശാലിനി (35) ആണ് കട്ടപ്പന പൊലീസിന്റെ പിടിയിലായത്. ടയറുകടയില്‍നിന്ന് സാധനം വാങ്ങുന്നവര്‍ക്ക് പണം സ്വന്തം ക്യുആര്‍ കോഡ് നല്‍കിയാണ് ഇവർ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
News18
News18
advertisement

ഇതും വായിക്കുക: സഹപ്രവർത്തകയോട് I Love You പറഞ്ഞത് ഇഷ്ടമായില്ല; സർക്കാർ ഓഫീസിൽ കൈയാങ്കളി; ഉ​ദ്യോ​ഗ​സ്ഥ​ന്റെ മൂ​ക്ക് ​ത​ക​ർ​ന്നു

നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബാസില്‍ ടയേഴ്സ് എന്ന സ്ഥാപനത്തിലെ ബില്ലിങ് ആന്‍ഡ് അക്കൗണ്ടിങ് വിഭാഗത്തിലായിരുന്നു ശാലിനി ജോലിചെയ്തിരുന്നത്. ഇതിനിടെയാണ് സ്വന്തം ക്യുആര്‍ കോഡ് നല്‍കി തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഇതും വായിക്കുക: ഇന്ത്യൻ സൈന്യത്തെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച യുവാവ് അറസ്റ്റിൽ

സാമ്പത്തിക വര്‍ഷാവസാനത്തെ ഓഡിറ്റിങ്ങിലാണ് തട്ടിപ്പുകണ്ടെത്തിയത്. സംഭവത്തില്‍ സ്ഥാപനത്തിലെ ജനറല്‍ മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശാലിനിയെ കട്ടപ്പന പൊലീസ് അറസ്റ്റുചെയ്തത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഉപഭോക്താക്കൾ‌ക്ക് സ്വന്തം ക്യുആർ കോഡ് നൽകി 11 ലക്ഷം തട്ടിയ ജീവനക്കാരി അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories