സഹപ്രവർത്തകയോട് I Love You പറഞ്ഞത് ഇഷ്ടമായില്ല; സർക്കാർ ഓഫീസിൽ കൈയാങ്കളി; ഉ​ദ്യോ​ഗ​സ്ഥ​ന്റെ മൂ​ക്ക് ​ത​ക​ർ​ന്നു

Last Updated:

സംഭവത്തിൽ ഒരു ഉദ്യോഗസ്ഥന്റെ മൂക്കെല്ല് പൊട്ടി. മറ്റേയാളിനും പരിക്കേറ്റു

എഐ ചിത്രം
എഐ ചിത്രം
തിരുവനന്തപുരം: സഹപ്രവർത്തകയോട് 'ഐ ലവ് യു' പറഞ്ഞതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സർക്കാർ ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടി. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് ഓഫീസിനുള്ളിൽ തമ്മിലടിച്ചത്. സംഭവത്തിൽ ഒരു ഉദ്യോഗസ്ഥന്റെ മൂക്കെല്ല് പൊട്ടി. മറ്റേയാളിനും പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെ തിരുവനന്തപുരം പേരൂർക്കട കുടപ്പനക്കുന്നിലെ കന്നുകുട്ടി പരിപാലന പദ്ധതി (എസ്എൽബിപി) ഹെഡ് ഓഫീസിലായിരുന്നു അടിപൊട്ടിയത്.
ഇതും വായിക്കുക: ദേശീയ പാതയിൽ അരൂരിലെ പാലത്തിൽ ആണികൾ ഇട്ട് വാഹനങ്ങളുടെ ടയർ പഞ്ചറാക്കിയ 'അള്ള് രാമചന്ദ്രൻ' ആര്?
ഓഫീസിലെ അറ്റൻഡറുടെ വിരമിക്കൽ ചടങ്ങിനെത്തിയ ജീവനക്കാരിയോടാണ് സഹപ്രവർത്തകൻ പ്രണയം തുറന്നു പറഞ്ഞത്. മറ്റൊരു സഹപ്രവർത്തകൻ ഇത് ചോദ്യം ചെയ്തു. തുടർന്നുള്ള വാക്ക് തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്. ഈ സമയം ഭക്ഷണം കഴിക്കുകയായിരുന്നു അസിസ്റ്റന്റ് ഡയറക്ടറടക്കമുള്ളവർ എത്തിയാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. സംഭവം വിവാദമായതോടെ ഡയറക്ടർ റിപ്പോർട്ട് തേടി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സഹപ്രവർത്തകയോട് I Love You പറഞ്ഞത് ഇഷ്ടമായില്ല; സർക്കാർ ഓഫീസിൽ കൈയാങ്കളി; ഉ​ദ്യോ​ഗ​സ്ഥ​ന്റെ മൂ​ക്ക് ​ത​ക​ർ​ന്നു
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement