TRENDING:

ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറി എന്ന് ആലപ്പുഴയിൽ പിടിയിലായ യുവതി

Last Updated:

പ്രതിക്ക് സിനിമാ മേഖലയിലെ ഉന്നതരുമായി ബന്ധമുള്ളതായും കണ്ടെത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതി ചലച്ചിത്ര നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയിട്ടുണ്ട് എന്ന് മൊഴി നൽകി. ഇതിന് ഡിജിറ്റൽ തെളിവുകളും കണ്ടെടുത്തതായി ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. തസ്ലീന സുൽത്താനയാണ് എക്സൈസിന് മൊഴി നൽകിയത്. ഇവർ ക്രിസ്റ്റീന എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രതിക്ക് സിനിമാ മേഖലയിലെ ഉന്നതരുമായി ബന്ധമുള്ളതായും കണ്ടെത്തി. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് വിതരണം ചെയ്തു.
പ്രതി തസ്ലീന സുൽത്താന
പ്രതി തസ്ലീന സുൽത്താന
advertisement

പ്രത്യേക ഊഷ്മാവിൽ എ.സി. മുറികളിൽ കൃത്രിമമായി വളർത്തിയെടുക്കുന്നതാണ് ഹൈബ്രിഡ് കഞ്ചാവ്. സാധാരണ കഞ്ചാവിനേക്കാൾ 20 മടങ്ങ്‌ വീര്യമുള്ള ഈ കഞ്ചാവ്, തായ്ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുമാണ് വരിക. സാധാരണ ഗതിയിൽ എയർപോർട്ടിൽ വച്ച് കസ്റ്റംസ് ആണ് ഇത്തരം കഞ്ചാവ് പിടികൂടാറുള്ളത്. ആലപ്പുഴയിൽ പ്രതികളെ എത്തിച്ചത് കെണിയുരുക്കിയാണ്.

ബാംഗ്ലൂരിൽ ക്രിസ്റ്റീന എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. ചെന്നൈയിൽ നിന്നുള്ള പ്രതിക്ക് കേരളത്തിലും ബന്ധങ്ങളുണ്ട്. എറണാകുളത്ത് ഇവർ ഒരു സ്ഥാപനം നടത്തിയിരുന്നു. ഇവിടെ യുവതിയെ ലഹരി നൽകി പീഡിപ്പിച്ച കേസിൽ നാലാം പ്രതികൂടിയാണ് ഇവർ. പ്രധാനമായും എറണാകുളത്തും കോഴിക്കോടും ഇവർ ലഹരി വിൽപ്പന നടത്തിയെന്ന് എക്സൈസ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A woman caught with hybrid cannabis in Alappuzha named Shine Tom Chacko and Sreenath Bhasi among her clients. It is learnt that the accused has got contacts among many in the film fraternity. Hybrid cannabis is fetched from foreign countries

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറി എന്ന് ആലപ്പുഴയിൽ പിടിയിലായ യുവതി
Open in App
Home
Video
Impact Shorts
Web Stories