TRENDING:

ബുർഖ ധരിച്ച് തുണിക്കടയിലെത്തി ഭര്‍ത്താവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

Last Updated:

ബുർഖ ധരിച്ച് ആളെ തിരിച്ചറിയാത്ത രീതിയിൽ തുണിക്കടയിൽ എത്തിയ ജ്യോതി, കാഷ് കൗണ്ടറിൽ ഇരിക്കുകയായിരുന്ന കൃഷ്ണകുമാറിന്റെ കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു

advertisement
ബുർഖ ധരിച്ച് തുണിക്കടയിലെത്തി ഭർത്താവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. മംഗളൂരു ബി സി റോഡിലെ ജ്യോതി സോമയാജി (30)യെയാണ് ബണ്ട്വാൾ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. ബി സി റോഡിലെ സോമയാജി ടെക്സ്റ്റൈൽസ് ഉടമ കൃഷ്ണകുമാറിനാണ് (38) കുത്തേറ്റത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ബുർഖ ധരിച്ച് ആളെ തിരിച്ചറിയാത്ത രീതിയിൽ തുണിക്കടയിൽ എത്തിയ ജ്യോതി, കാഷ് കൗണ്ടറിൽ ഇരിക്കുകയായിരുന്ന കൃഷ്ണകുമാറിന്റെ കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു. കൃഷ്ണകുമാറിന്റെ നിലവിളി കേട്ട് ജീവനക്കാർ ഓടിക്കൂടുന്നതിനിടെ ജ്യോതി കടയിൽ നിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് ജീവനക്കാരും നാട്ടുകാരും പിന്തുടർന്ന് പിടികൂടുകയായിരുന്നു. പിന്നീട് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു. കൃഷ്ണകുമാറും ജ്യോതിയും കുറച്ചുകാലമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A woman has been arrested for attempting to stab her husband to death after arriving at his cloth shop wearing a burqa. Bantwal Police arrested the woman, identified as Jyothi Somayaji (30), who resides near BC Road. The incident occurred around 7 PM on Wednesday evening. The victim of the stabbing is Krishna Kumar (38), the owner of Somayaji Textiles, also located on BC Road.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ബുർഖ ധരിച്ച് തുണിക്കടയിലെത്തി ഭര്‍ത്താവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച യുവതി അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories