എന്നാൽ തൻവി, സന്തോഷ് അറിയാതെ അയാളുടെ ഫോൺ തുറന്ന് താനുമായുള്ള സ്വകാര്യ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് താൻ അടക്കമുള്ള പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ കണ്ട് യുവതി ഞെട്ടിയത്. സന്തോഷിന്റെ സഹപ്രവർത്തകരായ പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും ഫോണിൽ ഉണ്ടായിരുന്നു. തുടർന്ന് തൻവി ഇക്കാര്യം ഉടൻ തന്നെ ഓഫീസിലെ സീനിയർ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
കൂടാതെ ഇതിലെ പല ചിത്രങ്ങളും മോർഫ് ചെയ്തതാണെന്നും തൻവി പറയുന്നു. വിവരമറിഞ്ഞതോടെ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി ബെല്ലന്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിപിഒ കമ്പനിയിലെ ഉദ്യോഗസ്ഥയായ അർച്ചനയാണ് (പേര് മാറ്റിയിട്ടുണ്ട്) ഈ മാസം 23ന് സന്തോഷിനെതിരെ സൈബർ ക്രൈമിന് പോലീസിൽ പരാതി നൽകിയത്. " ഇത് മറ്റ് നിരവധി സ്ത്രീകളെ ബാധിച്ചേക്കാം. " ഓഫീസിലെ മറ്റു സ്ത്രീകളെ ഉപദ്രവിച്ചിട്ടില്ലെങ്കിലും ഇയാളുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല. ഫോട്ടോകൾ ചോർന്നിരുന്നെങ്കിൽ അത് വലിയ പ്രശ്നമുണ്ടാക്കുമായിരുന്നു. അതിനാൽ ആണ് പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്" അർച്ചന മാധ്യമങ്ങളോട് പറഞ്ഞു.
advertisement
അതേസമയം ഫോട്ടോകൾ മോർഫ് ചെയ്യാൻ സന്തോഷ് കമ്പനിയുടെ ഉപകരണങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. യുവാവിനെ ഓഫീസിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഈ ചിത്രങ്ങൾ സൂക്ഷിച്ചത്തിന് പിന്നിലെ ഇയാളുടെ ലക്ഷ്യം എന്താണെന്ന് അറിയാൻ കൂടുതൽ സമയം ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. " അവയിൽ ചിലത് മോർഫ് ചെയ്‌തതും ചിലത് യഥാർത്ഥ ചിത്രങ്ങളുമാണ്. ഇത് ഉപയോഗിച്ച് ഇയാൾ ഏതെങ്കിലും സ്ത്രീയെ ബ്ലാക്ക് മെയിൽ ചെയ്തിട്ടുണ്ടോ എന്നും പരിശോധിച്ചുവരികയാണ്. അതോടൊപ്പം പ്രതിയുടെ ചാറ്റ് ഹിസ്റ്ററിയും ഫോൺ കോളുകളും പരിശോധിക്കുന്നുണ്ട്,” എന്നും ഒരു പോലീസ് കൂട്ടിച്ചേർത്തു.