TRENDING:

ഭര്‍ത്താവിന്‍റെ കണ്‍മുന്നിലിട്ട് യുവതിയെ മോഷ്ടക്കള്‍ കൂട്ടബലാത്സംഗം ചെയ്തു; 3 പ്രതികള്‍ അറസ്റ്റില്‍

Last Updated:

ദമ്പതികള്‍ രാത്രി ഉറങ്ങാനായി തയ്യാറെടുക്കുമ്പോഴാണ് മോഷ്ടാക്കള്‍ വീട്ടിലേക്ക് അതിക്രമിച്ച് കടന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വീട്ടില്‍ അതിക്രമിച്ച് കയറി ഭര്‍ത്താവിന്റെ മുന്നില്‍വെച്ച് വീട്ടമ്മയെ മോഷ്ടാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം. മോഷണം നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് നാല്‌പേര്‍ വീട്ടിലേക്ക് കയറിയത്.കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായെന്നും നാലാമന് വേണ്ടി അന്വേഷണം നടക്കുകയാണന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
advertisement

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കൃത്യം നടന്നത്. ദമ്പതികള്‍ രാത്രി ഉറങ്ങാനായി തയ്യാറെടുക്കുമ്പോഴാണ് മോഷ്ടാക്കള്‍ വീട്ടിലേക്ക് അതിക്രമിച്ച് കടന്നത്.

Also Read-ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 18കാരിയെ വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയിൽ

ഭര്‍ത്താവിന്‍റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി കൈവശമുണ്ടായിരുന്ന 1400 രൂപ തട്ടിയെടുത്ത ശേഷം കൂടുതല്‍ പണം ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങളുടെ കൈവശം കുറച്ച് വെള്ളി ആഭരണങ്ങളല്ലാതെ മറ്റൊന്നുമില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. വിലപിടിപ്പുള്ള മറ്റൊന്നും കിട്ടാതായതോടെ ഭര്‍ത്താവിന്റെ മുന്നില്‍വെച്ച് ഇവര്‍ വീട്ടമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

advertisement

പ്രതികള്‍ പല സ്ഥലങ്ങളിലുള്ളവരായിരുന്നുവെന്നും മറ്റ് പോലീസ് സ്‌റ്റേഷനുകളുടെ സഹായത്തോടുകൂടിയാണ് മൂന്ന് പേരെ പിടികൂടിയതെന്നും  നാലാമനെ ഉടന്‍ പിടികൂടുമെന്നും പിന്ദ്‌വാര ഡിവൈഎസ്പി ജീത്തു സിങ് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭര്‍ത്താവിന്‍റെ കണ്‍മുന്നിലിട്ട് യുവതിയെ മോഷ്ടക്കള്‍ കൂട്ടബലാത്സംഗം ചെയ്തു; 3 പ്രതികള്‍ അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories