ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 18കാരിയെ വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയിൽ

Last Updated:

ആലപ്പുഴയിലെ ഇയാളുടെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും മൊഴിയിൽ പറയുന്നു

പത്തനംതിട്ട : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കോട്ടയം ചങ്ങനാശ്ശേരി ചെത്തിപ്പുഴ ചീരംചിറ പുതുപ്പറമ്പിൽ വീട്ടിൽ ദാസ്സപ്പന്റെ മകൻ സന്തോഷ്‌ പി ഡി (43) ആണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. ഈ മാസം 7 നാണ് സംഭവം. രാവിലെ 8.45 ന് പഠിക്കാൻ വേണ്ടി സ്ഥാപനത്തിലേക്ക് പുറപ്പെട്ട യുവതിയെ കാണാതാവുകയായിരുന്നു.
യുവതിയെ കാണാതായി എന്ന മാതാവിന്റെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചും മറ്റും അന്വേഷണം വ്യാപിപ്പിച്ചു. സ്റ്റേഷനുകളിലേക്ക് വിവരം കൈമാറുകയും ചെയ്തിരുന്നു. പിറ്റേന്ന്, യുവതിയും സന്തോഷും കണ്ണൂരുണ്ടെന്ന് സൂചന ലഭിച്ചു. കണ്ണൂർ പോലീസ് ഇരുവരെയും കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന്, കോയിപ്രം പോലീസ് അവിടെയെത്തി ബുധൻ രാത്രിയോടെ കോയിപ്രത്തെത്തിച്ച് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി.
advertisement
പ്രതിയുമായി പരിചയത്തിലായെന്നും 7 ന് കൂട്ടിക്കൊണ്ടുപോയി ആലപ്പുഴയിലെ ഇയാളുടെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും മൊഴിയിൽ പറയുന്നു. വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച പൊലീസ്, പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനെ തുടർന്ന് കുറ്റം സമ്മതിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പിടിച്ചെടുത്തു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതി ഇക്കാര്യം മറച്ചുവച്ച് വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്തശേഷം,യുവതിയുടെ ഫോട്ടോ മൊബൈൽ ഫോൺ മുഖാന്തിരം കരസ്ഥമാക്കുകയായിരുന്നു.
advertisement
പ്രതിയുടെ കൂടെ കൂട്ടുകാരന്റെ വീട്ടിൽ ചെന്നില്ലെങ്കിൽ കയ്യിലുള്ള ഫോട്ടോ നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ഓട്ടോയിൽ കയറ്റിക്കൊണ്ടു പോയി ആലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
ഇയാൾ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ നേരത്തെ ദേഹോപദ്രവകേസിൽ പ്രതിയായിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ അനൂപ്, എ എസ് ഐ വിനോദ്, എസ് സി പി ഓ ജോബിൻ, സി പി ഓമാരായ ആരോമൽ, രശ്മി എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 18കാരിയെ വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയിൽ
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement