TRENDING:

വീണ്ടും വിവാഹിതനാകുമെന്ന് പറഞ്ഞ ഭർത്താവിനെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി ഭാര്യ

Last Updated:

വഴക്കിനിടയിൽ മറ്റൊരു വിവാഹം കഴിക്കാനുള്ള തീരുമാനം ഭർത്താവ് പറ‍ഞ്ഞു. ഇതോടെ പ്രകോപിതയായ ഭാര്യ വടിവാൾ എടുത്ത് കഴുത്തിന് വെട്ടുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: വീണ്ടും വിവാഹം കഴിക്കണമെന്ന് പറഞ്ഞ ഭർത്താവിനെ വെട്ടിക്കൊന്ന് ഭാര്യ. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം നടന്നത്. തൂത്തുക്കുടി സ്വദേശിയായ പ്രഭു(38) എന്നയാളാണ് കൊല്ലപ്പെട്ടത്. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം നേരെ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യ കീഴടങ്ങുകയും ചെയ്തു.
advertisement

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, കൊല്ലപ്പെട്ട പ്രഭു ഭാര്യ ഉമാമേശ്വരിക്കും രണ്ട് കുട്ടികൾക്കുമൊപ്പമായിരുന്നു താമസം. നാലും ഏഴും വയസ്സുള്ള ആൺകുട്ടിയും പെൺകുട്ടിയുമാണ് ഇവർക്കുള്ളത്.

തൂത്തുക്കുടിയിലെ സ്വകാര്യ മില്ലിലെ ജോലിക്കാരനായിരുന്നു പ്രഭു. ജോലി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി പ്രഭു സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നതായി പൊലീസ് പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി പതിവുപോലെ മദ്യപിച്ചെത്തിയ പ്രഭു ഭാര്യയുമായി വഴക്കിട്ടു. വഴക്കിനിടയിൽ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാനുള്ള തീരുമാനം പ്രഭു ഉമാമേശ്വരിയോട് പറഞ്ഞു. പ്രഭുവിന്റെ ബന്ധുവായ അടുത്ത ഗ്രാമത്തിലുള്ള സ്ത്രീയെ വിവാഹം ചെയ്യുമെന്നായിരുന്നു പറഞ്ഞത്.

advertisement

ഭർത്താവ് വീണ്ടും വിവാഹം കഴിക്കുമെന്ന് കേട്ട ഉമാമേശ്വരി വീട്ടിലുള്ള മടവാൾ എടുത്ത് പ്രഭുവിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ പ്രഭു സംഭവ സ്ഥലത്തു തന്നെ മരണപ്പെടുകയും ചെയ്തു.

You may also like:ഉച്ചയുറക്കം തടസ്സപ്പെടുത്തി; പന്ത്രണ്ടുകാരനെ സ്ത്രീ ക്രൂരമായി തല്ലിച്ചതച്ചു

തന്റെ കൈകൊണ്ട് ഭർത്താവ് കൊല്ലപ്പെട്ടു എന്ന് മനസ്സിലായതോടെ ഉമാമേശ്വരി കോവിൽപട്ടി ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സ്റ്റേഷനിലെത്തിയ സ്ത്രീ നടന്ന സംഭവങ്ങൾ പൊലീസിനോട് വിവരിക്കുകയും ചെയ്തു.

advertisement

You may also like:'എല്ലാം എന്‍റെ തെറ്റ്, ഭാര്യ മടങ്ങിവന്നാൽ സ്വീകരിക്കും' കൊട്ടിയത്തുനിന്ന് 19കാരനൊപ്പം ഒളിച്ചോടിയ യുവതിയുടെ ഭർത്താവ്

ഉമാമേശ്വരിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ വീട്ടിലെത്തിയ പൊലീസ് സ്ഥലത്തു നിന്ന് പ്രഭുവിന്റെ രക്തത്തിൽ കുളിച്ച മൃതദേഹവും കണ്ടെത്തി. മൃതദേഹം പോസ്റ്റുമോര‍്ട്ടത്തിന് അയച്ചു. ഉമാമേശ്വരിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

advertisement

മഹാരാഷ്ട്രയിൽ നടന്ന മറ്റൊരു സംഭവത്തിൽ 65 വയസ്സുള്ള റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനെയും ഭാര്യയേയും മകനേയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ സംഘ്ലിയിലാണ് സംഭവം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

റിട്ടയേഡ് ഹെഡ് കോൺകോൺസ്റ്റബിളായ അണ്ണാസഹേബ് ഗവാനേ, ഭാര്യ മലൻ, മകൻ മഹേഷ് എന്നിവരെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കുടുംബം മുഴുവൻ ആത്മഹത്യ ചെയ്തതെന്ന ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തി. സ്ഥലത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കുടുംബത്തിന് വലിയൊരു തുക കടമുണ്ടായിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
വീണ്ടും വിവാഹിതനാകുമെന്ന് പറഞ്ഞ ഭർത്താവിനെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി ഭാര്യ
Open in App
Home
Video
Impact Shorts
Web Stories