ഒക്ടോബർ 25ന് വൈകുന്നേരം 4.30 മണിയോടെയാണ് കോളനിയിലേക്കുള്ള പബ്ലിക് ടാപ്പിൽ നിന്നുമുള്ള വെള്ളം അയൽക്കാർ പാഴാക്കുന്നതായി ഭാനുപ്രിയയുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് അനു, പ്രിയദർശിനി, ശാലിനി തുടങ്ങിയവരെ വെള്ളം പാഴാക്കരുത് എന്ന തരത്തിൽ ഭാനുപ്രിയ ഉപദേശിച്ചു. എന്നാൽ ഇതിനെ തുടർന്ന് ഇരു കൂട്ടർക്കുമിടയിൽ തർക്കം ഉടലെടുക്കുകയും പ്രശ്നം രൂക്ഷമാകുകയുമായിരുന്നു.
advertisement
ഭാനുപ്രിയ പറയുന്നതനുസരിച്ച് രാത്രി 9.30 യോടെ അവർ വീട്ടിൽ തനിച്ചായിരുന്ന സമയത്ത് വീട്ടിലേക്ക് പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന പത്തോളം പേർ എത്തുകയും വീടിന് പുറത്തേക്ക് അവരെ വലിച്ചിഴച്ചു കൊണ്ടു പോകുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നു. മുഖത്തും മറ്റും ക്രൂരമായി പരിക്കേൽപ്പിച്ച ശേഷം റോഡിലേക്ക് തള്ളിയിട്ട് ക്രിക്കറ്റ് ബാറ്റുകൊണ്ട് പല തവണ അടിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയിൽ പറഞ്ഞു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും കുറ്റവാളികളെന്ന് സംശയിക്കുന്ന ചിലരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് വ്യക്തമാക്കുന്നു.
Also read-പ്രമുഖ ഫുഡ് വ്ലോഗര്‍ രാഹുൽ എൻ കുട്ടി കൊച്ചിയിൽ വീട്ടിനുള്ളില്‍ മരിച്ച നിലയിൽ
സെപ്റ്റംബറിൽ സമാനമായ ഒരു സംഭവം ഡൽഹിയിൽ നടന്നിരുന്നു. രക്ഷാബന്ധൻ സമയത്ത് 21,000 രൂപ നൽകാത്തതിനെത്തുടർന്ന് ഭർത്താവിന്റെ സഹോദരിമാർ സ്ത്രീയെ ക്രൂരമായി മർദ്ദിച്ചിരുന്നു. സഹോദരന് രാഖി കെട്ടാൻ എത്തിയതായിരുന്നു യുവതികൾ. ആചാരത്തിന്റെ ഭാഗമായി 21,000 രൂപ ആയി ചോദിച്ചതിനെ തുടർന്ന് ഇരു കൂട്ടർക്കുമിടയിൽ വാക്കേറ്റം നടക്കുകയും തുടർന്ന് യുവതികൾ സ്ത്രീയെ മർദ്ദിക്കുകയുമായിരുന്നു.