വെള്ളം കുടിക്കാൻ പറഞ്ഞ് വീഡിയോ ചെയ്തു; യൂട്യൂബില്‍ നിന്ന് പ്രതിമാസം 15000 രൂപ ലഭിക്കുന്നുവെന്ന് കുടുംബം

Last Updated:

വീഡിയോ ചിത്രീകരിച്ച് അപ് ലോഡ് ചെയ്താല്‍ പണം കിട്ടുമെന്ന് ഞാന്‍ അറിഞ്ഞു. അതിനാല്‍ ഒരു കൈ നോക്കാമെന്ന് കരുതുകയായിരുന്നു

(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
വ്യത്യസ്തമായ വിഷയങ്ങള്‍ സരസമായി വീഡിയോ രൂപത്തില്‍ അവതരിപ്പിച്ച് സമൂഹ മാധ്യമത്തിലൂടെ ശ്രദ്ധ നേടിയ ധാരാളം കുടുംബങ്ങള്‍ ഇന്നുണ്ട്. കുടുംബാംഗങ്ങളിൽ ഭൂരിഭാഗം പേരും അഭിനയിക്കുന്നത് ഇത്തരം വീഡിയോകളുടെ പ്രത്യേകതയാണ്. ഇത്തരത്തില്‍ ഏറെ ശ്രദ്ധ നേടിയ ഒരു വീഡിയോ ആണ് ‘പാനീ പില ദീജിയോ’. കുറഞ്ഞ ചെലവില്‍, സ്പെഷ്യൽ ഇഫ്ക്ടുകളും സൗണ്ട് മിക്‌സിങ്ങുമില്ലാതിരുന്നിട്ടും ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വളരെയധികം ശ്രദ്ധ നേടി. ഒരു കുട്ടി വെള്ളം ചോദിച്ച് ഒരാളുടെ അടുത്ത് ചെല്ലുന്നതാണ് വീഡിയോ. പക്ഷേ, അയാള്‍ കുട്ടിയുടെ തലയിലാണ് വെള്ളം ഒഴിക്കുന്നത്. എന്നാല്‍, ഉടനെ അവിടേക്കെത്തിയ ഒരു സ്ത്രീ അയാളെ വഴക്കു പറയുകയും കുട്ടിക്ക് വെള്ളം നല്‍കുന്നതുമാണ് വീഡിയോയിലുള്ളത്.
ഇപ്പോഴിതാ ഈ കുടുംബം യൂട്യൂബില്‍ നിന്ന് തങ്ങള്‍ക്കു ലഭിക്കുന്ന വരുമാനം എത്രയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. യൂട്യൂബില്‍ നിന്ന് തങ്ങള്‍ക്ക് മാസം ഏകദേശം 15,000 രൂപ ലഭിക്കാറുണ്ടെന്നും വിവോ ടി1 സ്മാര്‍ട്ട്‌ഫോണിലാണ് വീഡിയോ ചിത്രീകരിക്കുന്നതെന്നും ഇവര്‍ പറയുന്നു.ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ ദേധി ഗ്രാമത്തില്‍ നിന്നുള്ള സഞ്ജയ് കുമാറും കുടുംബവുമാണ് ഈ വീഡിയോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. വീഡിയോ ഇത്രയധികം ഹിറ്റ് ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അത്രത്തോളം ലളിതമായാണ് അത് ചിത്രീകരിച്ചതെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സഞ്ജയ് കുമാര്‍ പറഞ്ഞു. തന്റെ വീഡിയോകള്‍ ആളുകള്‍ കാണുന്നുവെന്നറിഞ്ഞതില്‍ ഏറെ സന്തോഷം തോന്നിയതായും അദ്ദേഹം പറഞ്ഞു. വീഡിയോ ചിത്രീകരിച്ച് അപ് ലോഡ് ചെയ്താല്‍ പണം കിട്ടുമെന്ന് ഞാന്‍ അറിഞ്ഞു. അതിനാല്‍ ഒരു കൈ നോക്കാമെന്ന് കരുതുകയായിരുന്നു. തുടക്കത്തില്‍ ആളുകള്‍ ഞങ്ങളെ കളിയാക്കുമായിരുന്നു. ഇതില്‍ നിന്ന് പണം ലഭിക്കുമെന്ന് മനസ്സിലായപ്പോള്‍ എല്ലാവരും ഗൗരവത്തോടെ സമീപിക്കാന്‍ തുടങ്ങി, സഞ്ജയ് കുമാര്‍ പറഞ്ഞു. വീഡിയോയില്‍ നിന്നുള്ള വരുമാനത്തിലൂടെ കുടുംബം ഒരു ട്രാക്ടറും മോട്ടോര്‍ സൈക്കിളും വാങ്ങിയിട്ടുണ്ട് ഇപ്പോള്‍.
advertisement
ഒരു കടയില്‍ ജോലി ചെയ്യുന്ന സഞ്ജയ് കുമാര്‍ എന്നും വൈകീട്ട് മൂന്ന് മണിക്ക് വീട്ടില്‍ മടങ്ങിയെത്തും. അതിന് ശേഷമാണ് വീഡിയോ ചിത്രീകരിക്കുന്നത്. ഒരു മണിക്കൂറോ രണ്ടു മണിക്കൂറോ ആയിരിക്കും ഷൂട്ട് ചെയ്യുക. സ്മാര്‍ട്ട് ഫോണില്‍ തന്നെയാണ് വീഡിയോയുടെ എഡിറ്റിങ് നടത്തുന്നത്. രാത്രി എട്ടുമണിയാകുമ്പോള്‍ വീഡിയോ അപ്‌ലോഡ് ചെയ്യും, അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ ബിരുദധാരിയായ ഭാര്യ രഞ്ജനയും വീഡിയോയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. 2016-ല്‍ വിവാഹത്തിന് ശേഷം അധ്യാപികയാകാനാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍, അതിന് ധാരാളം പണം നല്‍കണമായിരുന്നു. അത് ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. തുടര്‍ന്ന് ഭര്‍ത്താവാണ് വീഡിയോ തയ്യാറാക്കാമെന്ന ആശയം പറഞ്ഞത്. ഞാന്‍ അത്ഭുതപ്പെട്ടുപോയി. വെറും വീട്ടമ്മയായും മരുമകളായും കഴിഞ്ഞുകൂടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നും അവര്‍ പറഞ്ഞു.
advertisement
വീഡിയോയിൽ നിന്ന് ലഭിക്കുന്ന വരുമാനം മകന്റെ പഠന ചെലവിനായും ഉപയോഗിക്കുന്നുണ്ട്. ഫോണിലൂടെ തന്നെ ലഭിക്കുന്ന ചില ആശയങ്ങളാണ് വീഡിയോ എടുക്കാനായി തെരഞ്ഞെടുക്കുന്നതെന്ന് സഞ്ജന പറഞ്ഞു. ഇനി വില കൂടിയ ഒരു ഫോണ്‍ മേടിക്കണമെന്നാണ് ആഗ്രഹമെന്നും ദൈര്‍ഘ്യമേറിയ വീഡിയോ തയ്യാറാക്കണമെന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വെള്ളം കുടിക്കാൻ പറഞ്ഞ് വീഡിയോ ചെയ്തു; യൂട്യൂബില്‍ നിന്ന് പ്രതിമാസം 15000 രൂപ ലഭിക്കുന്നുവെന്ന് കുടുംബം
Next Article
advertisement
'മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യം'; കെസി വേണുഗോപാൽ
'മോഹന്‍ലാലിനെ അഭിനന്ദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സർക്കാരിന് രാഷ്ട്രീയ ലക്ഷ്യം'; കെസി വേണുഗോപാൽ
  • മോഹന്‍ലാലിനെ ആദരിക്കുന്ന പരിപാടി സര്‍ക്കാരിന് രാഷ്ട്രീയ ലക്ഷ്യമാണെന്ന് കെസി വേണുഗോപാൽ ആരോപിച്ചു.

  • മോഹൻലാലിന് പുരസ്കാരം ലഭിച്ചതിൽ കേരള ജനത അഭിമാനിക്കുന്നുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.

  • സര്‍ക്കാരിന്റെ തെറ്റുകൾ മറികടക്കാനാണ് ഇത്തരം പിആര്‍ പരിപാടികള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement