TRENDING:

രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും കുത്തിവീഴ്ത്തി; അങ്കമാലിയിലെ ആശുപത്രിയില്‍ യുവതിയെ കൊന്നത് മുന്‍ സുഹൃത്ത്

Last Updated:

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ പരിചരിക്കുന്നതിനായാണ് ലിജി അങ്കമാലിയിലെ ആശുപത്രിയിലെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എറണാകുളം അങ്കമാലി മൂര്‍ക്കന്നൂരിലെ എം.എ. ജി.ജെ ആശുപത്രിയില്‍ നടന്ന അരുംകൊലയുടെ ഞെട്ടലിലാണ് കേരളം. തുറവൂര്‍ തൈലവലാത്ത് സ്വദേശി ലിജി രാജേഷാണ് മുന്‍ സുഹൃത്തായ ആലുവ സ്വദേശി രാജേഷിന്‍റെ കൊലക്കത്തിക്ക് ഇരയായത്.
കൊല്സപ്പെട്ട ലിജി, പിടിയിലായ മഹേഷ്
കൊല്സപ്പെട്ട ലിജി, പിടിയിലായ മഹേഷ്
advertisement

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ പരിചരിക്കുന്നതിനായാണ് ലിജി അങ്കമാലിയിലെ ആശുപത്രിയിലെത്തിയത്. യുവതിയുടെ മുൻ സുഹൃത്തായ മഹേഷ്, ലിജിയെ കാണാനായാണ് ആശുപത്രിയുടെ നാലാം നിലയിലെത്തിയത്.

അങ്കമാലിയില്‍ ആശുപത്രിയില്‍ കയറി യുവതിയെ കുത്തിക്കൊന്നു; പ്രതി പിടിയില്‍

പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റവും വഴക്കുമുണ്ടായി. പിന്നാലെ കൈയ്യിൽ കരുതിയ കത്തിയെടുത്ത മഹേഷ്, ലിജിയെ നിരവധിത്തവണ കുത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഓടിരക്ഷപ്പെടാൻ ശ്രമിച്ച ലിജിയെ പ്രതി പിന്തുടർന്ന് കുത്തിവീഴ്ത്തുകയായിരുന്നു. ലിജിയുടെ നിലവിളി കേട്ടാണ് ആശുപത്രിയിലുണ്ടായിരുന്നവർ വിവരമറിഞ്ഞത്. ഓടിയെത്തിയ ജീവനക്കാർ പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും അവർക്ക് നേരെയും കത്തിവീശി. സെക്യൂരിറ്റിയുടെയും ആശുപത്രിയിലുണ്ടായിരുന്ന മറ്റ് ആളുകളുടേയും സഹായത്തോടെയാണ് മഹേഷിനെ പിടികൂടിയത്. തുടര്‍ന്ന് അങ്കമാലി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും കുത്തിവീഴ്ത്തി; അങ്കമാലിയിലെ ആശുപത്രിയില്‍ യുവതിയെ കൊന്നത് മുന്‍ സുഹൃത്ത്
Open in App
Home
Video
Impact Shorts
Web Stories