തിരുവനന്തപുരത്ത് ഒന്നര വയസ്സുകാരനെ അമ്മയുടെ സഹോദരി കിണറ്റിൽ എറിഞ്ഞു കൊന്നു. വിളപ്പില്‍ശാല സൈമണ്‍ റോഡിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ സഹോദരിയായ മഞ്ജുവാണ് അനന്തന്‍ എന്ന ഒന്നരവയസുകാരെ കിണറ്റിലെറിഞ്ഞത്. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ വിളപ്പില്‍ശാല പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.