പ്രതിഷേധിച്ചപ്പോള്‍ പ്രതി വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയതായും യുവതി പൊലീസിനോട് പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ റാത്തിബാദ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Also Read-ഭർത്താവിന്‍റെ പുത്തൻ കാറുമായി കാമുകനൊപ്പം നാടുവിട്ട യുവതി പൊലീസ് സ്റ്റേഷനിൽ ഹാജരായി
ആദ്യ ഭർത്താവ് രോഗം ബാധിച്ച് മരിച്ചതിനെ തുടർന്ന് യുവതി രണ്ടാമത് വിവാഹം കഴിച്ചിരുന്നു. എന്നാൽ രണ്ടാമത്തെ ഭർത്താവുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ യുവതി ബന്ധം വേർപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടർന്ന് അയൽവാസിയായ യുവാവുമായി സൗഹൃദത്തിലാവുകയായിരുന്നു.
advertisement
സൗഹൃദം സ്ഥാപിച്ച ശേഷം കഴിഞ്ഞ രക്ഷാബന്ധൻ ദിനത്തിൽ കൈയിൽ യുവതിയുടെ കൈയിൽ ഇയാൾ രാഖി കെട്ടിയിരുന്നു. യുവതി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് ഇയാൾ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Also Read-ഭാര്യയെ വീഡിയോ കോൾ വിളിച്ച് മരിക്കാൻ പോകുകയാണെന്ന് പറഞ്ഞു; യുവാവ് ജീവനൊടുക്കിയ നിലയിൽ
തുടര്‍ന്ന് ഭീഷണിപ്പെടുത്തി യുവതിയെ നിരവധി തവണ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കുറച്ചുദിവസങ്ങൾക്ക് മുൻപ് യുവതി യുവാവിനോട് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടിരുന്നു. യുവാവ് ആവശ്യം നിരസിച്ചതോടെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.