TRENDING:

ചൂതുകളിയിൽ ഭർത്താവ് പണയം വെച്ചു;തോറ്റപ്പോൾ എട്ട് പേർ ബലാൽസംഗം ചെയ്തുവെന്ന് ഭാര്യ

Last Updated:

വിവാഹത്തിനു പിന്നാലെ ഭർത്താവും വീട്ടുകാരും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി

advertisement
മദ്യത്തിനും ചൂതാട്ടത്തിനും അടിമയായ ഭര്‍ത്താവില്‍ നിന്നും ക്രൂരമായ പീഡനങ്ങള്‍ നേരിട്ടതായി യുവതിയുടെ വെളിപ്പെടുത്തല്‍. ഉത്തര്‍പ്രദേശിലെ ഭഗ്പതില്‍ നിന്നുള്ള യുവതിയാണ് ഭര്‍ത്താവിനും അയാളുടെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും എതിരെ ആരോപണവുമായി പോലീസില്‍ പരാതി നല്‍കിയത്.
News18
News18
advertisement

2024 ഒക്ടോബര്‍ 24-നാണ് യുവതി മീററ്റിലെ ഖിവായ് ഗ്രാമത്തില്‍ നിന്നുള്ള ഡാനിഷ് എന്നയാളെ വിവാഹം ചെയ്തത്. വിവാഹത്തിനു പിന്നാലെ ഇയാളും വീട്ടുകാരും തന്നെ ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചതായി ഇന്ത്യാ ടുഡേയിലെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

തന്റെ ഭര്‍ത്താവ് മദ്യപാനിയും ചൂതാട്ടത്തിന് അടിമയുമാണെന്നും പലപ്പോഴും തന്നെ മര്‍ദിക്കാറുണ്ടെന്നും അവര്‍ ആരോപിച്ചു. ഒരു ചൂതുകളിയില്‍ തോറ്റപ്പോള്‍ തന്നെ പണയപ്പെടുത്തിയതായും പിന്നീട് എട്ട് പേര്‍ തന്നെ ബലാത്സംഗം ചെയ്തതായും അവര്‍ ആരോപിക്കുന്നുണ്ട്.

advertisement

ചൂതുകളിയില്‍ തോറ്റ ഭര്‍ത്താവ് തന്നെ മര്‍ദിക്കുകയും മറ്റ് പുരുഷന്മാര്‍ക്കൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് സ്ത്രീ പറഞ്ഞു. എട്ട് പ്രതികളില്‍ മൂന്ന് പേര്‍ ഗാസിയാബാദില്‍ നിന്നുള്ള ഉമേഷ് ഗുപ്ത, മോനു, അന്‍ഷുല്‍ എന്നിവരാണെന്ന് ഇന്ത്യാ ടുഡേയിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്ക് നേരെയും യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ മൂത്ത സഹോദരന്‍ ഷാഹിദും ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവ് ഷൗക്കീനും തന്നെ ബലാത്സംഗം ചെയ്തതായും യുവതി പറയുന്നുണ്ട്. സ്ത്രീധനം തന്നില്ലെന്നും അതുകൊണ്ട് ഭര്‍ത്താവിന്റെ വീട്ടുകാര്‍ പറയുന്നതെല്ലാം അനുസരിക്കണമെന്നും അവരെ സന്തോഷിപ്പിക്കണമെന്നും പറഞ്ഞ് അമ്മായിയപ്പന്‍ യാമിനും തന്നെ പീഡിപ്പിച്ചതായി യുവതി അവകാശപ്പെട്ടു.

advertisement

ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭഛിദ്രത്തിന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ നിര്‍ബന്ധിച്ചതായും യുവതി ആരോപിച്ചു. തന്റെ കാലില്‍ ആസിഡ് ഒഴിച്ചതായും കെല്ലാനായി പുഴയില്‍ തള്ളിയിട്ടുവെന്നും അവര്‍ പറഞ്ഞു. വഴിയാത്രക്കാരാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും യുവതി അവകാശപ്പെട്ടു. പിന്നീട് അവര്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിപോകുകയായിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ നേരിട്ട പീഡനത്തെ കുറിച്ച് വീട്ടുകാരോട് പറയുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇപ്പോള്‍ കേസ് പിന്‍വലിക്കാന്‍ പ്രതികള്‍ തന്റെ പിതാവിനെ ഭീഷണിപ്പെടുത്തുകയാണെന്ന് യുവതി പറയുന്നു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അവര്‍ ഭഗ്പതിലെ എസ്പി ഓഫീസിനെ സമീപിച്ചു. ബിനോലി പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തുകയാണെന്നും പോലീസ് ഔദ്യോഗിക എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ചൂതുകളിയിൽ ഭർത്താവ് പണയം വെച്ചു;തോറ്റപ്പോൾ എട്ട് പേർ ബലാൽസംഗം ചെയ്തുവെന്ന് ഭാര്യ
Open in App
Home
Video
Impact Shorts
Web Stories