TRENDING:

നാലു മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം പോയ വീട്ടമ്മ അറസ്റ്റില്‍

Last Updated:

ആംബുലന്‍സ് ഡ്രൈവറായിരുന്ന ഉണ്ണിക്കണ്ണനും താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയുമായിരുന്ന അഞ്ജുവുമായി കഴിഞ്ഞ ഒന്നരവര്‍ഷമായി പ്രണയത്തിലായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: നാലു മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുനൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഒപ്പമുണ്ടായിരുന്ന യുവാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടിസി ചരുവിള വീട്ടില്‍ ഉണ്ണിക്കണ്ണര്‍, ഓടനാവട്ടം കുടവട്ടൂര്‍ ആശാന്‍ മുക്കില്‍ അഞ്ജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
advertisement

കൊട്ടാരക്കര താലൂക്ക് ആശുപത്രി ജംഗ്ഷനില്‍ ആംബുലന്‍സ് ഡ്രൈവറായിരുന്ന ഉണ്ണിക്കണ്ണനും താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയുമായിരുന്ന അഞ്ജുവുമായി കഴിഞ്ഞ ഒന്നരവര്‍ഷമായി പ്രണയത്തിലായിരുന്നു.

Also Read-ലഹരി ബോധവല്‍ക്കരണം നടത്തി ഹിറ്റായ വ്ലോഗർ വിക്കി തഗ് രാസലഹരിയും തോക്കും വെട്ടുകത്തിയുമായി അറസ്റ്റില്‍

ഉണ്ണിക്കണ്ണന് പത്തുമാസം പ്രായമുള്ള ഒരു കുഞ്ഞും അഞ്ജുവിന് നാല് മാസം പ്രായമുള്ള കുഞ്ഞുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ 11ന് ഇരുവരും കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോവുകയായിരുന്നു. തൃശൂരിലെ ലോഡ്ജില്‍ ഒളിച്ച്‌ താമസിച്ചു വരുന്നതിനിടയില്‍ കഴിഞ്ഞ ദിവസമാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയല്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
നാലു മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം പോയ വീട്ടമ്മ അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories