ലഹരി ബോധവല്‍ക്കരണം നടത്തി ഹിറ്റായ വ്ലോഗർ വിക്കി തഗ് രാസലഹരിയും തോക്കും വെട്ടുകത്തിയുമായി അറസ്റ്റില്‍

Last Updated:

‘വിക്കി തഗ്’ എന്ന യൂട്യൂബ് ചാനലിലൂടെ വിഘ്നേഷ് ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്തതായും എക്സൈസിന് വിവരം ലഭിച്ചു

പാലക്കാട്: കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നും ആയുധങ്ങളുമായി വ്ലോഗർ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ. ആലപ്പുഴ ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണു(25), കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്. വിനീത്(28) എന്നിവരാണ് അറസ്റ്റിലായത്. വിക്കി തഗ് എന്നറിയപ്പെടുന്ന വിഘ്നേഷ് വേണു സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സുള്ളയാളാണ്.
വാളയാറിൽ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ എക്സൈസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വാളയാർ ടോൾ പ്ലാസയിലെ ഡിവൈഡർ ഇടിച്ചു തകർത്താണ് കാർ കടന്നുപോയത്. ഇവരിൽ നിന്ന് 40 ഗ്രാം മെന്നാംഫെറ്റമിൻ, തോക്ക്, വെട്ടുകത്തികൾ എന്നിവ കണ്ടെത്തി.
പിടിച്ചെടുത്ത തോക്കിന് ലൈസന്‍സുണ്ടായിരുന്നില്ല. ഇരുവരും വലിയ അളവിൽ ലഹരി ഉപയോഗിച്ചതിനാൽ ചോദ്യം ചെയ്യലിനോട് സഹകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ‘വിക്കി തഗ്’ എന്ന യൂട്യൂബ് ചാനലിലൂടെ വിഘ്നേഷ് ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്തതായും എക്സൈസിന് വിവരം ലഭിച്ചു. ഇത് പരിശോധിച്ചു വരികയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ലഹരി ബോധവല്‍ക്കരണം നടത്തി ഹിറ്റായ വ്ലോഗർ വിക്കി തഗ് രാസലഹരിയും തോക്കും വെട്ടുകത്തിയുമായി അറസ്റ്റില്‍
Next Article
advertisement
ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരെ വിവേചനം നടക്കുന്നുണ്ടെന്ന ജാമിയത്ത് ഉലമ പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി
ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരെ വിവേചനം നടക്കുന്നുണ്ടെന്ന ജാമിയത്ത് ഉലമ പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി
  • മദനിയുടെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ബിജെപി വിമർശിച്ചു.

  • മദനിയുടെ പരാമർശങ്ങൾ കേന്ദ്ര സർക്കാരിന്റെ സമഗ്ര ശ്രമങ്ങളെ അവഗണിക്കുന്നതാണെന്ന് യാസർ ജിലാനി പറഞ്ഞു.

  • മദനിയുടെ രൂക്ഷ പരാമർശങ്ങളെ കോൺഗ്രസ് പിന്തുണച്ചു, സർക്കാർ വിവേചനം കാണിക്കുന്നുവെന്ന് ഉദിത് രാജ് പറഞ്ഞു.

View All
advertisement