TRENDING:

മൊബൈൽ ബാർ, മദ്യം ഗ്ലാസിൽ ഒഴിച്ചുകൊടുത്ത് വിൽപന; 37കാരി പിടിയിൽ

Last Updated:

മദ്യക്കുപ്പികളും ഗ്ലാസും ബാഗിൽ വച്ച് ആവശ്യക്കാർക്ക് ഒഴിച്ചു കൊടുത്തു കച്ചവടം ചെയ്യുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഡ്രൈ ഡേ ഉൾപ്പെടെയുള്ള ദിവസങ്ങളിൽ മൊബൈൽ ബാർ നടത്തി വന്ന യുവതി പിടിയിൽ. മദ്യശാലകൾ പ്രവർത്തിക്കാത്ത ഒന്നാം തീയതി പോലുള്ള ദിവസങ്ങളിൽ മദ്യം പെഗ് ആയി ഗ്ലാസിൽ ഒഴിച്ച് കച്ചവടം നടത്തിവന്ന രേഷ്മ (37) എന്ന യുവതിയാണ് പിടിയിലായത്.
advertisement

എറണാകുളം മാർക്കറ്റ് കനാൽ റോഡിൽ മദ്യ വിൽപന ഇല്ലാത്ത ദിവസം ഇവർ മദ്യക്കുപ്പികളും ഗ്ലാസും ബാഗിൽ വച്ച് ആവശ്യക്കാർക്ക് ഒഴിച്ചു കൊടുത്തു കച്ചവടം ചെയ്യുകയായിരുന്നു. ആവശ്യക്കാരെ ഫോൺ വിളിച്ചു വരുത്തിയും പ്രതി മദ്യം നൽകിയിരുന്നു. കുറച്ചു ദിവസമായി പൊലീസ് ഇവരുടെ പ്രവർത്തികൾ നിരീക്ഷിച്ചു വരികയായിരുന്നു.

സെപ്റ്റംബർ ഒന്നിന് ഇവരെ നിരീക്ഷിച്ച പൊലീസ് കയ്യോടെ പിടികൂടി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൽ പ്രിൻസിപ്പൽ എസ്‌ ഐ കെ പി അഖില്‍, എ എസ് ഐ സിന്ധു, സിവിൽ പൊലീസ് ഓഫീസർ ബേസിൽ എന്നിവരും ഉണ്ടായിരുന്നു.

advertisement

ഓണമുണ്ണാൻ നാട്ടിലെത്തി; 107 പിടികിട്ടാപ്പുള്ളികൾ പിടിയിൽ

തിരുവനന്തപുരത്ത് പൊലീസ് നടത്തിയ പ്രത്യേക റെയ്ഡില്‍ 107 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റിലായി. ഇവരില്‍ 13 പേര്‍ അപകടകാരികളാണെന്ന് പൊലീസ് പറയുന്നു. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ജില്ലവിട്ടിരുന്ന ഇവര്‍ ഓണത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് തിരിച്ചെത്തിയത് മനസിലാക്കിയായിരുന്നു പൊലീസ് നീക്കം.

സമീപകാലത്ത് ഇത്രയധികം കുറ്റവാളികള്‍ ഒരുമിച്ച് പോലീസ് പിടിയിലാകുന്നത് ഇതാദ്യമാണ്. 107 പിടികിട്ടാപ്പുള്ളികളെയാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ നടന്ന റെയ്ഡില്‍ തിരുവനന്തപുരം റൂറല്‍ പോലീസ് പിടികൂടിയത്. ഇതില്‍ 94 പേര്‍ വിവിധ കോടതികളില്‍ നിന്ന് വാറന്റ് ഉണ്ടായിട്ടും ഹാജരാകാതെ മുങ്ങിനടന്നവരാണ്. 13 പേര്‍ ഗുണ്ടാ കേസുകളിലടക്കം ഉള്‍പ്പെട്ട് ഒളിവില്‍ പോയവരാണ്.

advertisement

Also Read- Serial Killers | സയനൈഡ് മോഹന്‍ മുതൽ സൈക്കോ രാമന്‍ വരെ; രാജ്യത്തെ പ്രമാദമായ കൊലപാതക പരമ്പരകൾ; കൊലയാളികൾ

വിവിധ കേസുകളില്‍ നിരവധി തവണ വാറന്റ് അയച്ചിട്ടും പലരും ഹാജരാകുന്നില്ലെന്ന് പൊലീസിന് നേരത്തെ പരാതികള്‍ ലഭിച്ചിരുന്നു. ഇതോടെ ഒളിവില്‍ പോയവരെ കണ്ടെത്താല്‍ റെയ്ഡ് നടത്താന്‍ പൊലീസ് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാവിലെ അഞ്ച് മുതല്‍ ഒന്‍പത് വരെയാണ് റൂറല്‍ എസ്പി ഡി ശില്പയുടെ നേതൃത്വത്തില്‍ പ്രത്യേക ഓപ്പറേഷന്‍ നടത്തിയത്. വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, കാട്ടാക്കട അടക്കമുള്ള പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള സ്ഥലങ്ങളിലായിരുന്നു റെയ്ഡ്.

advertisement

അഞ്ച് ഡിവൈഎസ്പിമാര്‍ റെയ്ഡിന് നേതൃത്വം നല്‍കി. ജില്ലവിട്ടിരുന്ന പ്രതികളില്‍പലരും ഓണത്തോട് അനുബന്ധിച്ചാണ് തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് തിരിച്ചെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുറച്ച് ദിസങ്ങളായി ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. തുടര്‍ന്ന് ഇവരുടെ കേന്ദ്രങ്ങള്‍ കൃത്യമായി മനസിലാക്കി, 107 പേരേയും ഓരേ സമയം റെയ്ഡ് നടത്തിയാണ് പൊലീസ് വലിയിലാക്കിയത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
മൊബൈൽ ബാർ, മദ്യം ഗ്ലാസിൽ ഒഴിച്ചുകൊടുത്ത് വിൽപന; 37കാരി പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories