TRENDING:

ബംഗ്ലാദേശ് യുവതിയെ 20 പേർക്ക് എത്തിച്ചുനൽകി; കൊച്ചിയിൽ സ്ത്രീകൾ നിയന്ത്രിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ

Last Updated:

വിവിധ സംസ്ഥാനങ്ങളുമായി ബന്ധമുള്ള സെക്‌സ് റാക്കറ്റിന്റെ കണ്ണികളാണ് ഇവരെന്നാണ് പൊലീസിന്റെ നിഗമനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഇരുപതുകാരിയായ ബംഗ്ലദേശ് സ്വദേശിനിയെ കൊച്ചിയിൽ ലൈംഗിക പീഡനത്തിനിരയാക്കിയ സ്ത്രീകൾ നിയന്ത്രിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ. എളമക്കര കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന സ്ത്രീകൾ ഉൾപ്പെട്ട സംഘത്തെയാണ് പൊലീസ് പിടികൂടിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ബെംഗളൂരുവിൽനിന്ന് കൊച്ചിയിലെത്തിച്ച ബംഗ്ലാദേശ് പെൺകുട്ടിയെ സംഘം ഇരുപതിലേറെ പേർക്ക് എത്തിച്ചുനൽകിയെന്നാണ് റിപ്പോർട്ടുകൾ. സെറീന, ജഗിത, സഹായി വിപിൻ എന്നിവരാണ് എളമക്കര പൊലീസിന്റെ പിടിയിലായത്

സെറീനയാണ് സെക്‌സ് റാക്കറ്റിന്റെ മുഖ്യകണ്ണി. സെറീനയാണ് പെണ്‍കുട്ടിയെ കൊച്ചിയിലെത്തിച്ചതെന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളുമായി ബന്ധമുള്ള സെക്‌സ് റാക്കറ്റിന്റെ കണ്ണികളാണ് ഇവരെന്നാണ് പൊലീസിന്റെ നിഗമനം. പെണ്‍കുട്ടിയെ പൊലീസ് സംരക്ഷണത്തിലേക്ക് മാറ്റി.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ബംഗ്ലാദേശ് യുവതിയെ 20 പേർക്ക് എത്തിച്ചുനൽകി; കൊച്ചിയിൽ സ്ത്രീകൾ നിയന്ത്രിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories