TRENDING:

കൂടത്തായി മോഡൽ പാലക്കാടും; യുവതി ഭര്‍തൃപിതാവിന് ഭക്ഷണത്തിൽ വിഷം നൽകിയത് രണ്ട് വർഷം

Last Updated:

ഫസീല ഭക്ഷണത്തിൽ വിഷം കലർത്തുന്നത് ഭർതൃപിതാവ് നേരിട്ട് കണ്ടിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: കൂടത്തായി മോഡൽ കൊലപാതക ശ്രമം പാലക്കാടും. ഭർതൃപിതാവിന് ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ യുവതിക്ക് അഞ്ച് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. പാലക്കാട് കരിമ്പുഴ സ്വദേശിനി ഫസീലയാണ് പ്രതി.
കൂടത്തായി മോഡൽ
കൂടത്തായി മോഡൽ
advertisement

ഒറ്റപ്പാലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2013 മുതല്‍ 2015 വരെ ഭർതൃപിതാവായ മുഹമ്മദിന്(59) രണ്ട് വർഷത്തോളം ഭക്ഷത്തിൽ മെത്തോമൈല്‍ എന്ന വിഷ പദാര്‍ഥം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. നിരന്തരം വയറുവേദനയും ഛർദിയും അനുഭവിച്ച മുഹമ്മദ് ചികിത്സയിലായിരുന്നു.

ഇതിനിടയിലാണ് ഫസീല ഭക്ഷണത്തിൽ വിഷം കലർത്തുന്നത് മുഹമ്മദ് നേരിട്ട് കണ്ടത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ഭര്‍ത്താവിന്റെ മുത്തശ്ശിയെ വിഷം നല്‍കി കൊലപ്പെടുത്തിയെന്ന കേസിലും ഒറ്റപ്പാലം കോടതിയില്‍ ഫസീല വിചാരണ നേരിടുകയാണ്.

advertisement

മുഹമ്മദിന്റെ പരാതിയിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും പൊലീസ് മെത്തോമൈല്‍ കണ്ടെത്തിയിരുന്നു. ഇതേ വിഷാംശത്തിന്റെ സാന്നിധ്യമാണ് മുഹമ്മദിന്റെ ശരീരത്തിലും കണ്ടെത്തിയത്. കൊലപാതകശ്രമത്തിനും വിഷം നല്‍കിയതിനുമായി 25,000 രൂപ വീതമാണ് പിഴ.

You may also like:കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് പിളരുമോ? പിളർപ്പ് ഒഴിവാക്കാൻ സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ പിജെ ജോസഫ്

2016 ലാണ് ഫസീലയുടെ ഭർത്താവിന്റെ മുത്തശ്ശി നബീസ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. 71 വയസ്സുണ്ടായിരുന്ന നബീസ ക്ലോര്‍പൈറിഫോസ് എന്ന വിഷപദാര്‍ഥം അകത്തു ചെന്നാണ് മരിക്കുന്നത്. നബീസ കൊല്ലപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. ഭർതൃപിതാവിനോടും മുത്തശ്ശിയോടുമുള്ള മുൻവൈരാഗ്യമാണ് ഫസീലയെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത് എന്നാണ് കരുതുന്നത്.

advertisement

2019 ഒക്ടോബര്‍ അഞ്ചിനായിരുന്നു കൂടത്തായി കേസിൽ ജോളി അറസ്റ്റിലാകുന്നത്. 14 വര്‍ഷങ്ങള്‍ക്കിടെ ആറ് കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് കേരളത്തെ ഞെട്ടിച്ച് ജോളിയെ അറസ്റ്റ് ചെയ്തത്.

You may also like:വെഞ്ഞാറമൂട് സിപിഎം പ്രാദേശിക നേതാവിനെതിരെ വധഭീഷണി; പ്രതി അറസ്റ്റിൽ

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (58) മകന്‍ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകള്‍ ആല്‍ഫൈന്‍ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44) എന്നിവരാണു കൊല്ലപ്പെട്ടത്.  14 വര്‍ഷങ്ങള്‍ക്കിടെ ആറ് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളും വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ കൂട്ടുനിന്ന രണ്ടുപേരും പിന്നീട് പിടിയിലായി.

advertisement

പ്ലസ്ടു യോഗ്യത മാത്രമുള്ള ഒരു വീട്ടമ്മ എന്‍.ഐ.ടി. പ്രൊഫസറായി വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ചു ബന്ധുക്കളെ കൊലപ്പെടുത്തിയതുമെല്ലാം കേരളം നടുക്കത്തോടെ കേട്ടു. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ ആറു പേര്‍ സമാന സാഹചര്യത്തില്‍ മരിച്ചത്.

ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആറു കേസുകളിലെയും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. രണ്ടു കേസുകളില്‍ പ്രാരംഭ വാദം തുടങ്ങി. പ്രതികളായ ജോളി ജോസഫും എം.എസ്. മാത്യുവും ഇപ്പോഴും ജയിലില്‍ തന്നെ. മൂന്നാം പ്രതി പ്രജികുമാറിനും മറ്റുള്ളവര്‍ക്കും ജാമ്യം ലഭിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കൂടത്തായി മോഡൽ പാലക്കാടും; യുവതി ഭര്‍തൃപിതാവിന് ഭക്ഷണത്തിൽ വിഷം നൽകിയത് രണ്ട് വർഷം
Open in App
Home
Video
Impact Shorts
Web Stories