മൂന്ന് വർഷം മുമ്പ് മാണിക്കട്ടി പൊട്ടേലിൽ നിന്നുള്ള വിധവയായ ഐശ്വര്യയെ പ്രശാന്ത് വിവാഹം കഴിച്ചു. യുവതി മറ്റൊരു ജാതിയിൽപ്പെട്ടതിനാൽ പ്രശാന്തിൻ്റെ ഇളയ സഹോദരൻ പ്രദീപ് ഈ വിവാഹത്തെ എതിർത്തിരുന്നു. ഇതേതുടർന്ന് പ്രദീപിനെ ഭയന്ന് പ്രശാന്തും ഭാര്യ ഐശ്വര്യയും മാണിക്കട്ടി പൊറ്റയിൽ അമ്മൻ കോവിൽ തെരുവിലെ വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു.
എന്നാൽ ഇരുവരും അമ്മൻ കോവിൽ തെരുവിൽ വാടകവീട്ടിൽ ഉണ്ടെന്ന് വിവരമെറിഞ്ഞ് വാടകവീട്ടിൽ എത്തി സഹോദരൻ പ്രദീപ് ഇരുവരെയും ആക്രമിച്ചു. ശേഷം സഹോദരൻ പ്രശാന്തിനെയും ഭാര്യ ഐശ്വര്യയെയും റോഡിലൂടെ വലിച്ചിഴച്ചിനു ശേഷം പ്രദേശത്ത് നിന്ന് കടന്നു കളഞ്ഞു. പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ചേർന്ന് തക്കല ജനറൽ ആശുപത്രിയിൽ എത്തിച്ചു. തക്കല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയുണ്ടായില്ലെന്നും ദമ്പതികൾ പറയുന്നു.
advertisement
Location :
Kanniyakumari (Kanyakumari),Kanniyakumari,Tamil Nadu
First Published :
Mar 28, 2025 9:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇതരജാതിക്കാരിയെ വിവാഹം കഴിച്ചതിന്റെ പക; സഹോദരനെയും ഭാര്യയെയും യുവാവ് ആക്രമിച്ചു; റോഡിലൂടെ വലിച്ചിഴച്ചു
