പ്രതിയെ നിരന്തരം വീടിന് മുന്നിലെത്തി കളിയാക്കുന്നത് രഞ്ജിത്താണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം ആസൂത്രണം ചെയ്തത്. തോണിപ്പാറയിൽ ക്ഷേത്രോത്സവത്തിൽ പങ്കെടുത്തശേഷം ബന്ധുവിന്റെ വീട്ടിലേക്കു നടന്നുപോകുന്നതിനിടെ രഞ്ജിത്ത് പ്രതിയുടെ വീടിനുസമീപം കല്ലിൽത്തട്ടിവീണു. ഉടനെ തന്നെ പ്രതി രഞ്ജിത്തിനെ അടുക്കളഭാഗത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. തുടർന്ന് ക്രൂരമായി മർദിക്കുകയും വാളുപയോഗിച്ച് വെട്ടുകയും ചെയ്തു. വീട്ടിൽ വളർത്തുന്ന പിറ്റ് ബുൾ ഇനത്തിൽപെട്ട വളർത്തുനായയെ ഉപയോഗിച്ച് കടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് കേസ്. മര്‍ദനത്തില്‍ അവശനായ രഞ്ജിത്തിനെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സതേടിയിരുന്നു.
advertisement
അയിരൂർ ഇൻസ്‌പെക്ടർ എം ജി ശ്യാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അടിപിടി കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ സനല്‍ വര്‍ക്കലയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ്. അതേ സമയം, തന്നെ രഞ്ജിത്ത് ആക്രമിച്ചെന്ന് ചൂണ്ടികാട്ടി പ്രതിയായ സനൽ പൊലീസിൽ പരാതി നൽകിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രഞ്ജിത്തിനാണ് മര്‍ദനമേറ്റതെന്ന് വ്യക്തമാവുന്നത്. പിന്നാലെ സനൽ ഒളിവിൽ പോവുകയായിരുന്നു.