TRENDING:

'സൗജന്യമായി അടിവസ്ത്രങ്ങൾ'; തട്ടിപ്പ് പദ്ധതിയുമായി സ്ത്രീകളെ കുടുക്കാനിറങ്ങിയ യുവാവ് അറസ്റ്റിൽ

Last Updated:

തട്ടിപ്പ്, വിശ്വാസ വഞ്ചന, സ്ത്രീകളെ അധിക്ഷേപിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അഹമ്മദാബാദ്: വിവിധ പദ്ധതികളുടെ പേരിൽ സ്ത്രീകളെയടക്കം തട്ടിപ്പിനിരയാക്കിയ യുവാവ് അറസ്റ്റിൽ. അഹമ്മദാബാദ് ചന്ദ്ഖേഡ സ്വദേശി സൂരജ് ഗാവ്ലെ (25) എന്നയാളെയാണ് അഹമ്മദാബാദ് സൈബർ ക്രെം സെൽ അറസ്റ്റ് ചെയ്തത്. സൗജന്യ അടിവസ്ത്രങ്ങൾ ലഭിക്കുമെന്ന പദ്ധതിയുടെ പേരിൽ നിരവധി സ്ത്രീകളെ ഇയാൾ തട്ടിപ്പിനിരയാക്കിയെന്നാണ് പൊലീസ് പറയുന്നത്.
advertisement

സൗജന്യ ഇന്നർ വെയര്‍ പദ്ധതിക്ക് പേരിൽ തട്ടിപ്പിനിരയാക്കുന്ന സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍  ആവശ്യപ്പെടുന്നതായിരുന്നു രീതി. പ്രൊമോഷന്‍റെ ഭാഗമായി സൗജന്യ അടിവസ്ത്രങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഒരു സ്കീം സൂരജ് തന്നെയാണ് തയ്യാറാക്കിയത്. തുടർന്ന് പല നമ്പറുകളിലേക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കും ഇത് അയച്ചു കൊടുക്കും. പ്രധാനമായും സ്ത്രീകളായിരുന്നു ഇരകൾ.

Also Read-ടെക്സ്റ്റ് ബുക്ക് വിതരണത്തിന് വിളിച്ചുവരുത്തി വിദ്യാർഥിയുടെ അമ്മയെ പീഡിപ്പിക്കാൻ ശ്രമം; പ്രധാന അധ്യാപകൻ അറസ്റ്റിൽ

മെസേജ് കണ്ടിട്ട് ആരെങ്കിലും പ്രതികരിച്ചാൽ ഇവരോട് അടിവസ്ത്രങ്ങൾ അണിഞ്ഞുള്ള ചിത്രങ്ങൾ ആവശ്യപ്പെടും. ഇങ്ങനെ അയച്ചു കൊടുത്ത് അബദ്ധത്തില്‍ ചാടുന്നവരെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയെടുക്കലായിരുന്നു രീതി. 19കാരിയായ ഒരു യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് 'അടിവസ്ത്ര' തട്ടിപ്പുകാരനെ പൊലീസ് കുടുക്കിയത്.

advertisement

Also Read-വിവാഹം തകർന്ന സങ്കടത്തിൽ കൂട്ടുകാരിയെ കാണാനെത്തി; ഒടുവിൽ കൂട്ടുകാരിക്കും ഭർത്താവിനുമൊപ്പം പുതിയ ജീവിതം ആരംഭിച്ച് യുവതി

'തന്‍റെ സ്കീം വഴി സൗജന്യം നേടാന്‍ അര്‍ഹയാണെന്ന് അവകാശപ്പെട്ട് യുവതിയോട് സൂരജ് വ്യക്തിഗത വിവരങ്ങള്‍ നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും നഗ്ന ചിത്രങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഇവർ പൊലീസിനെ സമീപിച്ചത്. മറ്റ് ചില സ്ത്രീകളെ ഇയാൾ ഇത്തരത്തിൽ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട്'. സൈബർ ക്രൈം എസിപി ജെ.എം.യാദവ് അറിയിച്ചു. കൊമേഴ്സ് ബിരുദധാരിയായ സൂരജ്, ഓൺലൈൻ വ്യാപാര ഇടപാടുകളെ സംബന്ധിച്ച് നല്ല അറിവുള്ള ആളായിരുന്നുവെന്നും പൊലീസ് പറയുന്നു.

advertisement

സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് യുവാവിനെ കുടുക്കിയതും അറസ്റ്റ് ചെയ്തതും. ചോദ്യം ചെയ്യലിൽ അടിവസ്ത്ര പദ്ധതിക്ക് പുറമെ ലോൺ നൽകാമെന്ന പേരിലും ഇയാൾ തട്ടിപ്പ് നടത്തിയിരുന്നുവെന്ന് വ്യക്തമായിരുന്നു. തട്ടിപ്പ്, വിശ്വാസ വഞ്ചന, സ്ത്രീകളെ അധിക്ഷേപിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
'സൗജന്യമായി അടിവസ്ത്രങ്ങൾ'; തട്ടിപ്പ് പദ്ധതിയുമായി സ്ത്രീകളെ കുടുക്കാനിറങ്ങിയ യുവാവ് അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories