ടെക്സ്റ്റ് ബുക്ക് വിതരണത്തിന് വിളിച്ചുവരുത്തി വിദ്യാർഥിയുടെ അമ്മയെ പീഡിപ്പിക്കാൻ ശ്രമം; പ്രധാന അധ്യാപകൻ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
പുസ്തകം കൈപറ്റാൻ എത്തിയ യുവതിക്ക് നേരെ ഓഫീസ് മുറിയിൽ വെച്ച് പീഡന ശ്രമം നടന്നു എന്നാണ് ആരോപണം.
കണ്ണൂർ: വിദ്യാർഥിയുടെ അമ്മയെ പ്രധാന അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കണ്ണൂർ ഈസ്റ്റ് വള്ള്യായി യുപി സ്കൂൾ പ്രധാന അധ്യാപകൻ ചെറുവാഞ്ചേരി ചീരാറ്റ സ്വദേശി വി.പി. വിനോദാണ് (52) അറസ്റ്റിലായത്. കഴിഞ്ഞ ചെവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ടെക്സ്റ്റ് ബുക്ക് വിതരണ ആവശ്യത്തിന് വിളിച്ച് വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്.
പുസ്തകം കൈപറ്റാൻ എത്തിയ യുവതിക്ക് നേരെ ഓഫീസ് മുറിയിൽ വെച്ച് പീഡന ശ്രമം നടന്നു എന്നാണ് ആരോപണം. പാനൂർ പൊലീസാണ് പ്രധാന അധ്യാപകന് എതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ വിനോദിനെ രണ്ട് ആഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ഈ അധ്യായന വർഷമാണ് വർഷമാണ് വിനോദ് പ്രധാന അധ്യാപകനായി ചുമതലയേറ്റത്.
Location :
First Published :
January 14, 2021 8:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ടെക്സ്റ്റ് ബുക്ക് വിതരണത്തിന് വിളിച്ചുവരുത്തി വിദ്യാർഥിയുടെ അമ്മയെ പീഡിപ്പിക്കാൻ ശ്രമം; പ്രധാന അധ്യാപകൻ അറസ്റ്റിൽ