കൊച്ചി: പെരുമ്പാവൂരില്‍ നഴ്സിങ് വിദ്യാർത്ഥിനിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം യുവാവ് തൂങ്ങിമരിച്ചു. ഇരിങ്ങോള്‍ സ്വദേശി എല്‍ദോസാണ് യുവതിയെ ആക്രമിച്ചശേഷം വീട്ടില്‍ തൂങ്ങിമരിച്ചത്. നഴ്‌സിങ് വിദ്യാർത്ഥിനിയായ യുവതിയുടെ തലയ്ക്കും കഴുത്തിനും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്. ആക്രമണം തടയാന്‍ ശ്രമിച്ച വിദ്യാർത്ഥിനിയുടെ ബന്ധുക്കളെയും യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇതിനുശേഷമാണ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.