ഞായറാഴ്ച രാവിലെ 6.45-നാണ് കൊലപാതകം നടന്നത്. കാടുവെട്ട് തൊഴിലാളികളാണ് കൊല്ലപ്പെട്ട പ്രവീണും പ്രതിയായ മൊയ്തീനും. ഇരുവരും രാവിലെ ഒരുമിച്ച് ബൈക്കിൽ ജോലിക്ക് പോവുകയായിരുന്നു. യാത്രാമധ്യേ ഇവർ തമ്മിൽ തർക്കമുണ്ടായി. ഇതിനു പിന്നാലെ മൊയ്തീൻ, കൈവശമുണ്ടായിരുന്ന കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
സംഭവസ്ഥലത്തു വെച്ച് തന്നെ പ്രവീൺ മരണപ്പെട്ടു. കൊലപാതകം നടന്ന പ്രദേശത്ത് രക്തം തളംകെട്ടിക്കിടക്കുന്ന നിലയിലാണ്. മഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
advertisement
Location :
Malappuram,Malappuram,Kerala
First Published :
October 19, 2025 12:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറം മഞ്ചേരിയില്‍ യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തി