ഇതിന് മുമ്പും സമാന സംഭവം താമരശ്ശേരിയിൽ നടന്നിട്ടുണ്ട്. താമരശ്ശേരി അമ്പായത്തോട്, പൊലീസിനെ കണ്ട് ഭയന്ന് യുവാവ് എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് ചികിത്സയിലിരിക്കേ മരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് മൈക്കാവ് സ്വദേശി ഷാനിദിനെ പൊലീസ് ലഹരി മരുന്ന് കൈവശം വെച്ചതിന് പിടികൂടിയത്.
എക്സൈസ് സംഘത്തെ കണ്ട ഉടനെ ഷാനിദ് എംഡിഎംഎ നിറച്ചിരുന്ന പ്ലാസ്റ്റിക് കവറുകൾ വിഴുങ്ങി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ഷാനിദിന്റെ മരണം സ്ഥിരീകരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാകൂ. ഷാനിദ് നേരത്തെയും എൻഡിപിഎസ് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
advertisement
Location :
Kozhikode,Kerala
First Published :
Mar 22, 2025 9:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് താമരശ്ശേരിയിൽ യുവാവ് വിഴുങ്ങിയത് എം ഡി എം എ എന്ന് സ്ഥിരീകരിച്ചു
