കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. റാന്നി വലിയകലുങ്ക് ചരിവുകാലായിൽ ചിന്നമ്മ ജോയി (66)ക്കാണ് സ്കൂട്ടറിൽ എത്തിയ ആകാശ് കുത്തിവപ്പ് നൽകിയത്. കോവിഡ് ബൂസ്റ്റർ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ചിന്നമ്മയെ ഇയാൾ കുത്തിവെച്ചത്. വേണ്ടെന്ന് പറഞ്ഞെങ്കിലും യുവാവ് നിര്‍ബന്ധിക്കുകയായിരുന്നു.
റാന്നി ഗവ. ആശുപത്രിയിൽ നിന്ന് വരികയാണെന്ന് പറഞ്ഞാണ് നടുവിന് ഇരുവശവും ഓരോ കുത്തിവപ്പ് എടുത്തത്. സിറിഞ്ച് നശിപ്പിച്ചു കളയാൻ ചിന്നമ്മയെ ഏൽപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇവർ നശിപ്പിച്ചിരുന്നില്ല. ഇത് പൊലീസ് പരിശോധനക്ക് വിധേയമാക്കി. അതേസമയം 66 കാരിയായ ചിന്നമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.
advertisement
മരുന്ന് ഇല്ലാത്ത സിറിഞ്ച് ഉപയോഗിച്ചാണ് കുത്തിയതെന്ന് പൊലീസ് അറിയിച്ചു. സ്‌കൂട്ടറില്‍ പോകവേ വഴിയരികില്‍ ചിന്നമ്മയെ ആകാശ് കണ്ടു. പിന്നാലെ റാന്നിയില്‍ പോയി സിറിഞ്ച് വാങ്ങി തിരികെ വന്ന് വീട്ടില്‍ കയറി കുത്തിവെപ്പ് നടത്തി. വീട്ടില്‍ അതിക്രമിച്ചു കയറിയതിന് പുറമെ സ്ത്രീത്വതെ അപമാനിച്ചു എന്ന വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ മറ്റ് ദുരൂഹതകള്‍ ഇല്ലെന്നും പൊലീസ് അറിയിച്ചു.
